ഇന്ന് വർധിച്ചത് 280 രൂപ, ഒരു പവൻ സ്വർണത്തിന് വില 40,000 രൂപ

വെള്ളി, 31 ജൂലൈ 2020 (10:45 IST)
കൊച്ചി: ഓരോദിവസം റെക്കോർഡുകൾ തിരുത്തി മുകളിലേക്ക് കുതിച്ച് സ്വർണവില. ഇന്ന് 280 രുപയാണ് പവന് വർധിച്ചത്. ഇതോടെ ഒരു പവൻ സർണത്തിന് വില 40,000 രൂപയായി. ഗ്രാമിന് 35 രൂപ വർധിച്ച് 5000 രൂപയിലെത്തി. ഇതിനോടകം തന്നെ സാധാരണക്കാരന് അപ്രാപ്യമായ നിലയിലേയ്ക്ക് സ്വർണവില എത്തിക്കഴിഞ്ഞു. 
 
കഴിഞ്ഞ 25 ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന് 4200 രൂപയോളമാണ് വർധിച്ചത്. ഇടയ്ക്ക്. കുറച്ച് ദിവസങ്ങൾ സ്വർണവിലയിൽ മാറ്റമില്ലാതെ തുടർന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വലിയ വില വർധ രേഖപ്പെടുത്തുകയായിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് മറ്റു നിക്ഷേപങ്ങളിൽ വലിയ നഷ്ടം നേരിടുകയാണ്. ഈ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമായി സ്വർണം കടക്കാക്കപ്പെട്ടതോടെയാണ് സ്വർണവില വർധിയ്ക്കാൻ തുടങ്ങിയത്. 
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രാജ്യത്ത് ഓഗസ്റ്റുമുതല്‍ വാങ്ങുന്ന ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും വില കുറയും