Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണവില സർവകാല റെക്കോഡിൽ, പവന് 35,000 രൂപ കടന്നു

സ്വർണവില സർവകാല റെക്കോഡിൽ, പവന് 35,000 രൂപ കടന്നു
, തിങ്കള്‍, 18 മെയ് 2020 (13:16 IST)
റെക്കോഡ് വില തിരുത്തി സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് 35,000 രൂപയ്‌ക്കും മുകളിലായാണ് വില വർധിച്ചത്. നിലവിൽ പവന് 35.040 രൂപയാണ് സ്വർണവില. 4,380 രൂപയാണ് ഗ്രാമിന്റെ വില.
 
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഒരുശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,759.98 ഡോളറിലെത്തി.എംസിഎക്‌സില്‍ ജൂണിലെ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 10 ഗ്രാമിന് 47,700 രൂപയായും ഉയർന്നു.
 
കൊവിഡിനെതിരെയുള്ള വാക്‌സിൻ തയ്യാറായാൽ മാത്രമെ യുഎസ് സമ്പദ്ഘടനയ്ക്ക് തിരിച്ചുവരവു നടത്താനാകൂ എന്ന യുഎസ് ഫെഡറൽ റിസർവ് മേധാവിയുടെ മുന്നറിയിപ്പാണ് ആഗോള തലത്തിൽ സ്വർണവില ഉയരുന്നതിന് കാരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശക്തമായ മഴയിലും കാറ്റിലും വൈക്കത്ത് വ്യാപക നാശനഷ്ടം; മഹാദേവ ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന് കേടുപാട്