Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണത്തിനു ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില

സ്വർണത്തിനു ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില

അനു മുരളി

, വ്യാഴം, 16 ഏപ്രില്‍ 2020 (15:40 IST)
മാറ്റമില്ലാതെ സ്വർണവില. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന വിലയാണ് ഇന്നും കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 33600 രൂപയാണ് നിരക്ക്. ഗ്രാമിന് 4200 രൂപയാണ് വില. സ്വർണ വിലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിത്. മാർച്ച് മാസം ആദ്യമാണ് സ്വര്‍ണ വില പവന് 32,000 രൂപ കടന്നത്. പിന്നീട് വില കുത്തനെ കുറഞ്ഞ് 28600 വരെ എത്തിയിരുന്നു. എന്നാൽ, ഏപ്രിൽ ആദ്യവാരം തന്നെ വില വീണ്ടും ഉയരുകയായിരുന്നു.
 
കൊറോണ വൈറസ് മൂലം ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന ആശങ്ക യുഎസ് സാമ്പത്തിക ഡാറ്റ ഉയർത്തിയതോടെയാണ് ആഗോള വിപണികളിൽ സ്വർണ്ണ വില ഉയർന്നത്. ഡോളർ നിരക്ക് ഉയർന്നത് സ്വർണ വില ഉയരാൻ കാരണമായി. വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏപ്രിൽ 20ന് ശേഷം സംസ്ഥാനത്ത് ബാർബർ ഷോപ്പുകൾ തുറക്കാൻ അനുമതി