Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏപ്രിൽ ഒന്ന് മുതൽ വാഹന ഇൻഷുറൻസിന് ചിലവേറും: പ്രീമിയം തുക കൂട്ടാൻ നിർദേശം

ഏപ്രിൽ ഒന്ന് മുതൽ വാഹന ഇൻഷുറൻസിന് ചിലവേറും: പ്രീമിയം തുക കൂട്ടാൻ നിർദേശം
, തിങ്കള്‍, 7 മാര്‍ച്ച് 2022 (19:13 IST)
വിവിധ കാറ്റഗറിയിലുള്ള വാഹനങ്ങളുടെ തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാൻ നിർദേശം. ഏപ്രിൽ ഒന്ന് ‌മുതൽ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ഇൻഷുറൻസ് പ്രീമിയൻ ചിലവ് വർധിപ്പിക്കാൻ ഇത് കാരണമാകും.
 
തേർഡ് പാർട്ടി ഇൻഷുറൻസ് വർധിപ്പിച്ച് കൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് പുറത്തിറക്കിയത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രീമിയത്തിൽ വർധനവുണ്ടാകുന്നത്. 1000 സിസിയുള്ള സ്വകാര്യകാറുകളുടെ പ്രീമിയം തുക 2094 രൂപയായി വർധിപ്പിക്കാനാണ് നിർദേശം.
 
1000 സിസി മുതൽ 1500 സിസി വരെയുള്ള സ്വകാര്യകാറുകൾക്ക് നിലവിൽ 3221 രൂപയാണ് പ്രീമിയം. ഇ‌ത് 3416 രൂപയായി ഉയരും. 1500 സിസിക്ക് മുകളിലുള്ള കാർ ഉടമകൾക്ക് പ്രീമിയം 7897 രൂപയായി ഉയരും. 150 സിസിക്ക് മുകളിലുള്ളതും എന്നാൽ 350 സിസിക്ക് താഴെയുള്ളതുമായ ഇരുചക്രവാഹനങ്ങൾക്ക് 1366 രൂപയും 350 സിസിക്ക് മുകളിലുള്ള വാഹനങ്ങൾക്ക് 2804 രൂപയുമായിരിക്കും പ്രീമിയം തുക.
 
കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തെ മോറട്ടോറിയത്തിന് ശേഷം പുതുക്കിയ ഇൻഷുറൻസ് പ്രീമിയം ഏപ്രിൽ ഒന്ന് മുതലായിരിക്കും പ്രാബല്യത്തിൽ വരുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 1223 പേർക്ക് കൊവിഡ്, 4 മരണം