ജിഎസ്ടി ജൂലൈയില്‍ പ്രാബല്യത്തില്‍; ഇന്‍ഷൂറന്‍സ്- ബാങ്ക് മേഖലകളില്‍ ആശങ്കകള്‍ തുടരുന്നു
ജിഎസ്ടി: ഇന്‍ഷൂറന്‍സ്- ബാങ്ക് മേഖലകളില്‍ ആശങ്കകള്‍ തുടരുന്നു
ജിഎസ്ടി നിലവില്‍ വരുന്നതോടെയുണ്ടാകുന്ന ആശങ്കകള്‍ തുടരുന്നു. ജൂലൈയില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ ഇൻഷൂറൻസ് പ്രീമിയവും ബാങ്ക് ചാർജുകളും ഉയരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ജിഎസ്ടി നിലവില്‍ വരുന്നതോടെ ഇൻഷൂറൻസ് പ്രീമിയത്തിനും വിവിധ ബാങ്ക് ഇടപാടുകൾക്കും ചുമത്തുന്ന സേവന നികുതി 18 ശതമാനമായി ഉയരുമെന്നതാണ് ഉപഭോക്‍താക്കള്‍ക്ക് തിരിച്ചടിയാകുന്നത്.
വിവിധ ബാങ്ക് ഇടപാടുകൾക്ക് ചുമത്തുന്ന സേവന നികുതി കുതിച്ചുയരും. ഇത് കൂടാതെ വിവിധ പ്ലാനുകൾക്ക് അനുസരിച്ച് എൻഡോവ്മന്റ്, ടേം ഇൻഷൂറൻസ്, യുലിപ്സ് എന്നീ ഇൻഷൂറൻസ് പ്രീമിയം വിഭാഗത്തിലെല്ലാം അധിക നികുതി ഉണ്ടാവുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.