Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിലെ സെക്കന്റ്‌ ഹാന്റ് ബൈക്ക് വിപണി കീഴടക്കാൻ ഇനി ഹാർലി ഡേവിഡ്സണും!

വാർത്ത വാണിജ്യം ഹാർലി ഡേവിഡ്സൺ സെക്കന്റ് ഹാന്റ് News Business Harly Davidson Second Hand
, വ്യാഴം, 17 മെയ് 2018 (11:38 IST)
ഹാർലി ഡേവിഡ്സ്ൺ ബൈക്കുകളുടെ ആരാധകർക്ക് ഒരു സന്തോഷ വാർത്ത ഇനി കുറഞ്ഞ വിലയിൽ ഹാർലിഡേവിഡ്സൻ സെക്കന്റ് ഹാന്റ് ബൈക്കുകൾ വാങ്ങാം. അതും കമ്പനിയിൽ നിന്നും നേരിട്ട്തന്നെ. ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ സെക്കന്റ് ഹാന്റ് ഹാർലി ഡേവിഡ്സൺ ബൈക്കുകളുടെ വിൽപന ഡീലർഷിപ്പുകളിലൂടെ കമ്പനി ആരംഭിച്ചു കഴിഞ്ഞു.
 
ഇന്ത്യൻ വിപണിയിൽ സെക്കന്താന്റ് വാഹനങ്ങൾക്കുള്ള ഡിമാന്റ് കണക്കിലെടുത്താണ് കമ്പനിയുടെ പുതിയ നീക്കം. ഇത് ഇന്ത്യയിൽ ഹാർലി ഡെവിഡ്സൺ പ്രേമികൾക്ക് ;വലിയ നേട്ടമാകും എന്നാണ് കണക്കാക്കപ്പെടുന്നത്.  
 
ഹാർലി ഡേവിഡ്സൺ ബൈക്കുകൾക്ക് വലിയ ആരാധകവൃന്ദമാണ് രാജ്യത്തുള്ളത് എന്നാൽ ഉയർന്ന ഇറക്കുമതി തീരുവ നൽകി ഈ ബൈക്ക് സ്വന്തമാക്കാൻ പലർക്കും സാധിക്കാറില്ല എന്നതാണ് സത്യം. കമ്പനിയുടെ പുതിയ നീക്കത്തിലൂടെ ഹാർലി ഡേവിഡ്സൺ ബൈക്കുകൾ രാജ്യത്ത് കുറഞ്ഞ വിലയിൽ ലഭ്യമാകും 
 
കമ്പനി നേരിട്ട് തന്നെ എത്തിക്കുന്ന ബൈക്കുകളായതിനാൽ വിശ്വാസ്യതയുടെ കാര്യത്തിലും സംശയം വേണ്ട. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പൂർണ്ണ സജ്ജമായ ബൈക്കുകൾ മാത്രമാണ് വിപണിയിലെത്തിക്കുന്നത്. രാജ്യത്തെ 27 ഡീലർഷിപ്പുകളിലും സെക്കന്റ് ഹാന്റ് ബൈക്കുകൾ വില്പനക്കെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീദേവിയുടേത് ആസൂത്രിതമായ കൊലപാതകം, തെളിവുകള്‍ നശിപ്പിച്ചു; ആരോപണവുമായി മുന്‍ എസ്‌പി