പ്രൗഢഗംഭീരം, കറുപ്പണിഞ്ഞ് ടാറ്റ ഹാരിയർ, വില 16.76 ലക്ഷം

Webdunia
ശനി, 31 ഓഗസ്റ്റ് 2019 (13:54 IST)
കാത്തിരിപ്പിനൊടുവിൽ പ്രൗഢഗംഭീരമായ ഹാരിയർ ഡാർക് എഡിഷനെ വിപണിയിലെത്തിച്ച് ടാറ്റ. അറ്റ്ലസ് ബ്ലാക്ക് നിറത്തിൽ എത്തുന്നവേരിയന്റ് ഹാരിയർ ഡാർക്ക് എന്നാണ് പേര് നൽകിയിരിക്കുന്നത്. 16.76 ലക്ഷം രൂപായാണ് ഈ വേരിയന്റിന് ഡൽഹിയിലെ എക്സ് ഷോറൂം വില. 
 
അടിമുടി കറുപ്പിൽ കുളിച്ചാണ് ഹാരിയർ ബ്ലാക്ക് എഡിഷന്റെ വരവ്. ഗ്ലോസി ബ്ലാക്കാണ് നിറം. ഇതിനോട് ചേർന്ന് നിൽക്കുന്ന തരത്തിൽ 17 ഇഞ്ച് ബ്ലാക്ക് സ്റ്റോൺ അലോയ് വീലുകളും നൽകിയിരിക്കുന്നു. മുന്നിലേയും പിന്നിലേയും ബ്ലാക് സ്കിഡ് പ്ലേറ്റുകളും ആ എലെഗന്റ് ശൈലിയോട് ചേർന്ന് നിൽക്കുന്നു. ഹെഡ്‌ലാമ്പുകൾക്ക് ഗ്രേ ഫിനിഷും നൽകിയിരിക്കുന്നു.
 
ഇന്റീരിയറും പൂർണമായും കറുപ്പണിഞ്ഞിട്ടുണ്ട് .റഗുലർ ഹാരിയറിൽ ബ്രൗൺ ലെതർ സീറ്റുകളായിരുന്നു എങ്കിൽ ബ്ലാക് എഡിഷനിൽ ബ്ലാക്ക് ലെതർ സീറ്റുകളാണ് നൽകിയിരിക്കുന്നത്. ബ്ലാക് സ്റ്റോൺ ഡാഷ് ബോർഡിൽ ഗ്രേ ഫിനിഷും കാണാം. പൂർണമയും കറുപ്പ് നിറത്തെ അടിസ്ഥാനപ്പെടുത്തിയ ചെറിയ ഡിസൈൻ മാറ്റങ്ങൾ ഒഴിച്ചാൽ മറ്റു മാറ്റങ്ങൾ ഒന്നും ബ്ലാക് എഡിഷനിൽ ഇല്ല
 
140 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ ക്രയോടെക് ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 6സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും വാഹനം ലഭ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ ബാധിക്കില്ല, കോൺഗ്രസിൻ്റേത് മറ്റൊരു പ്രസ്ഥാനവും എടുക്കാത്ത നടപടിയെന്ന് ഷാഫി

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് എലിപ്പനി; രോഗികളുടെ എണ്ണം 5000 കടന്നു

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളില്‍ ഇന്നുമുതല്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും

ബലാത്സംഗകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

അടുത്ത ലേഖനം
Show comments