ചൂണ്ടയിട്ട് പിടിച്ച മീനിനെ കരയിലേക്ക് കയറിവന്ന് അകത്താക്കി മുതല, വീഡിയോ !

വെള്ളി, 30 ഓഗസ്റ്റ് 2019 (19:58 IST)
കാന്‍ബറ: പുഴയിലനിന്നും ചൂണ്ടയിട്ട് മിൻ പിടിക്കുന്നത് നമുക്കെല്ലാവർക്കും ഇഷ്ടമുള്ള കര്യമാണ്. ഈ മീൻ കറിവച്ചോ, വറുത്തോ ഒക്കെ കഴിക്കുമ്പോൾ ഒരു പ്രത്യേക രുചി തന്നെയാണ് അല്ലേ. എന്നാൽ നമ്മൾ പിടികൂടിയ മീനിനെ പിന്തുടർന്ന് ഒരു മുതല എത്തിയാലോ ? അങ്ങനെ  ഒരു സംഭവമാണ് ഇപ്പോൾ സാമൂഹ്യ മധ്യമങ്ങളിൽ തരംഗമകുന്നത്. 
 
ഓസ്ട്രേയിലാണ് സംഭവം. രണ്ട് സഞ്ചാരികൾ ചേർന്ന് നദിക്കരയിൽനിന്നും ചൂണ്ടയിട്ട് അത്യാവശ്യം വലിയ ഒരു മീനിനെ തന്നെ പിടികൂടി. മീനിനെ കരയിലേക്ക് വലിച്ചതോടെ നദിയിൽനിന്നും മറ്റൊരു കക്ഷി കൂടി കയറിവന്നു. വമ്പൻ ഒരു മുതല. മീനിനെ ഒരു കൂസലും കൂടാതെ അകത്താക്കി മീൻ പിടിച്ചവരെ ഒന്ന് നോക്കി പേടിപ്പിച്ച ശേഷം മുതല നദിയിലേക്ക് തന്നെ മടങ്ങി. ഈ വീഡിയോ ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മതസ്പര്‍ധയുണ്ടാക്കാന്‍ ക്ഷേത്രത്തിലേക്ക് കക്കൂസ് മാലിന്യം വലിച്ചെറിഞ്ഞു, വിഗ്രഹങ്ങള്‍ തകര്‍ത്തു; പ്രതി അറസ്‌റ്റില്‍