ഭവനവായ്പയ്ക്കു പലിശ കുറച്ച് ഐസിഐസിഐയും എച്ച്ഡിഎഫ്സിയും
ഭവനവായ്പയ്ക്കു പലിശ കുറച്ച് ഐസിഐസിഐയും എച്ച്ഡിഎഫ്സിയും
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പയുടെ പലിശ കുറച്ചതോടെ ഐസിഐസിഐ ബാങ്കും, എച്ച്ഡിഎഫ്സിയും അതേപാതയില്‍.
മറ്റു നിരക്കുകളില്‍ മാറ്റമില്ലാതെയാണ് ഐസിഐസിഐയും എച്ച്ഡിഎഫ്സിയും പലിശ കുറച്ചത്.
30 ലക്ഷം രൂപവരെയുള്ള ഭവന വായ്പകൾക്ക് ഐസിഐസിഐ ബാങ്ക് 0.3 ശതമാനമാണു പലിശ കുറച്ചത്. എച്ച്ഡിഎഫ്സി 30 ലക്ഷം വരെയുള്ള വായ്പ എടുക്കുന്ന ശമ്പളക്കാരായ സ്ത്രീകൾക്ക് 8.35 ശതമാനവും ശമ്പളക്കാരായ പുരുഷന്മാർക്ക് 8.40 ശതമാനവുമാകും പലിശ എന്നു പ്രഖ്യാപിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പയുടെ പലിശ കുറച്ചത് തിരിച്ചടിയുണ്ടാക്കിയതോടെയാണ് ഐസിഐസിഐയും എച്ച്ഡിഎഫ്സിയും ഭവനവായ്പ പലിശ കുറച്ചത്.