Select Your Language

Notifications

webdunia
webdunia
webdunia
webdunia

Xപൾസ് 200, Xപൾസ് 200T ബൈക്കുകളെ വിപണിയിൽ അവതരിപ്പിച്ച് ഹീറോ, വാഹനങ്ങളെക്കുറിച്ച് കൂടുതൽ അറിയൂ !

Xപൾസ് 200, Xപൾസ് 200T ബൈക്കുകളെ വിപണിയിൽ അവതരിപ്പിച്ച് ഹീറോ, വാഹനങ്ങളെക്കുറിച്ച് കൂടുതൽ അറിയൂ !
, വ്യാഴം, 2 മെയ് 2019 (12:03 IST)
ഹീറോ മോട്ടോർ കോർപ്പ് തങ്ങളുടെ സ്പോർട്ടി ഓഫ്‌റോഡ് ബൈക്കുകളായ Xപൾസ് 200നെയും Xപൾസ് 200Tയെയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. Xപൾസ് 200 കാർബൈറ്റർ വേരിയന്റിന് 97,000 രൂപയും, ഫ്യുവൽ ഇഞ്ചക്ടർ വേരിയന്റിന് 1.05 ലക്ഷം രൂപയുമാണ് ഡൽഹിയിലെ എക്സ് ഷോറൂം വില. Xപൾസ് 200Tയുടെ ഡൽഹി എക്സ് ഷോറൂം വില 94,000 രൂപയാണ്.
 
ഡയമൺ‌ഡ് കട്ട് ടൈപ്പ് ഫ്രെയിമിലാണ് ഇരു ബൈക്കുകളിലും ഒരുക്കിയിരിക്കുന്നത്. എൽ ഇ ഡി ഹെഡ് ലാമ്പും ടെയിൽ ലാമ്പുകളുമാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. അധുനികമായ സ്പീഡോ മീറ്ററും, അഡ്വാൻസ്ഡ് ട്രിപ് കബ്യൂട്ടർ എന്ന പ്രത്യേക സം,വിധാനവും ഇരു ബൈക്കുകളിലും ഹീറോ ഒരുക്കിയിരിക്കുന്നു. ഇതിൽ ഹീറോ ആപ്പ് ഉപയോഗിക്കാൻ സാധിക്കും. 
 
യു എസ് ബി ചാർജിംഗ് സംവിധാനവും ബൈക്കുകളുടെ സീറ്റിനടിയിൽ ഒരുക്കിയിട്ടുണ്ട്. മുകളിലേക്ക് ഉയർത്തി മൌണ്ട് ചെയ്തിരിക്കുന്ന തരത്തിലാണ് ബൈക്കുകളുടെ എക്സ്‌ഹോസ്റ്റ് ഉള്ളത്. ഏതു ത്രത്തിലുള്ള പ്രതലത്തിലൂടെയും യാത്ര ചെയ്യുന്നതിനാണ് ഇത്. Xപൾസ് 200ൽ മുന്നിൽ 21 ഇഞ്ച് ടയറും പിന്നിൽ 18  ഇഞ്ച് ടയറുമാണ് ഉപയോഗിച്ചിരിക്കുന്നത് എങ്കിൽ. Xപൾസ് 200T മുന്നിലും പിന്നിലും 17  ഇൻഞ്ച് ടയറുമായാണ് എത്തുന്നത്.
 
ബൈക്കുകളിൽ ടെലസ്കോപിക് ഫ്രണ്ട് സസ്‌പെൻഷൻ ഒരുക്കിയിട്ടുണ്ട്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കും, സിംഗീൾ ചാനൽ എ ബി എസും ഇരു ബൈക്കുകളിലും ഇണ്ടാകും. ഒരേ എഞ്ചിനിൽ തന്നെയാണ് Xപൾസ് 200യും Xപൾസ് 200Tഉം എത്തുന്നത്. 8000 ആർ പി എമ്മിൽ 18.4 പി എസ് കരുത്തും. 6500 ആർ പി എമ്മിൽ 17.1 എൻ എം ടോർക്കും സൃഷ്ടിക്കാൻ സാധിക്കുന്ന എയർ കൂൾഡ്, 4 സ്ട്രോക്ക് 2 വാൽ‌വ് സിംഗിൾ സിലിൺ‌ഡർ എഞ്ചിനാണ് ബൈക്കുകളിൽ ഉള്ളത്. 5 സ്പീഡ് കോൺസ്റ്റന്റ് മെഷ് ട്രാൻസ്‌മിഷനാണ് ബൈക്കുകളിൽ ഉണ്ടാവുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തടഞ്ഞു നിർത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു, ശരീരഭാഗങ്ങളിൽ കടിച്ചു; കാമുകന്റെ ക്രൂരത തുറന്ന് പറഞ്ഞ് യുവതി