Webdunia - Bharat's app for daily news and videos

Install App

നിർമ്മിച്ച വാഹനങ്ങൾ മുഴുവൻ വിറ്റുതീർന്നു, ഹെക്ടറിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ച് എംജി !

Webdunia
വ്യാഴം, 18 ജൂലൈ 2019 (17:06 IST)
ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ മോറീസ് ഗ്യാരേജെസ് ആദ്യമായി ഇന്ത്യയിലെത്തിച്ച ഹെക്ടർ മികച്ച വിൽപ്പന കൈവരിക്കുകയാണ്. ഇതേവരെ 21000 ബുക്കിങ്ങാണ് വാഹനത്തിന് ലഭിച്ചത്. ഇത് നിർമ്മിച്ചു നൽകാൻ മാസങ്ങൾ എടുക്കും എന്നതിനാൽ ഹെക്ടറിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തിവക്കുന്നതായി എം ജി അറിയിച്ചു.
 
വാഹനത്തിന്റെ വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പതിനായിരത്തിൽ അധികം ബുക്കിംഗ് എംജി ഹെക്ടർ സ്വന്തമാക്കിയിരുന്നു. ബുക്കിംഗുകൾക്ക് അനുസരിച്ച് വാഹനം നൽകുന്നതിനായി ഈ വർഷം ഒക്ടബറോടെ ഹെക്ടറിന്റെ ഉത്പാദനം പ്രതിമാസം 3000 ആയി ഉയർത്തും എന്ന് എംജി വ്യക്തമാക്കിയിട്ടുണ്ട്.  
 
12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയാണ് വാഹനത്തിന്റെ വിവിധ വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ വില. ഇതുതന്നെയാണ് വിൽപ്പന വർധിക്കാൻ കാരണവും. കുറഞ്ഞ വിലയിൽ ഈ സെഗ്‌മെന്റിലുള്ള മറ്റു വാഹനങ്ങൾ നൽകാത്ത മികച്ച സംവിധാനങ്ങൾ ഒരുക്കിയതാണ് വിപണിയിൽ ഹെക്ടറിനെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. ഇന്ത്യൻ വാഹന വിപണിയിൽ കൂടുതൽ സജീവമാകാനാണ് എംജിയുടെ തീരുമാനം.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments