Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭീമൻ പഴുതാരയും കുഞ്ഞുങ്ങളും, ദൃശ്യങ്ങൾ വൈറൽ !

ഭീമൻ പഴുതാരയും കുഞ്ഞുങ്ങളും, ദൃശ്യങ്ങൾ വൈറൽ !
, വ്യാഴം, 18 ജൂലൈ 2019 (16:01 IST)
പഴുതാരയെ കണ്ടാൽ ഓടി ഒളിക്കുകയും തല്ലിക്കൊല്ലുകയും ഒക്കെ ചെയ്യുന്നവരാണ് നമ്മൾ. ഒരു തവണ പഴുതാരയുടെ കുത്ത് കിട്ടി പരിചയമുള്ളവരാണെങ്കിൽ പിന്നെ പഴുതാര എന്ന് കേട്ടാൽ പോലും ആളുകൾ പേടിക്കും. എന്നാൽ ഉഗ്ര വിഷമുള്ള പഴുതാരകളെ വളർത്തുന്നവർ ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. സത്യമാണ് ലി ജോ സാഗ് എന്ന 18കാരൻ പങ്കുവച്ച പഴുതാരയുടെ ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. 
 
സ്കൊളറപെഡ്ര എന്ന ഭീമൻ പഴുതാരയുടെ കുഞ്ഞുങ്ങളെ പരിചരിക്കുന്ന ദൃശ്യമാണ് ലി പങ്കുവച്ചിരിക്കുന്നത്. പഴുതാരയെ ഭയമുള്ളവരെ ഭയപ്പെടുത്തുന്നതാണ് താൻ പങ്കുവച്ച ദൃശ്യം എന്ന് ലി ജെ സഗ് പറയുന്നു. രണ്ട് വർഷമായി ലി പഴുതാരകളെ വളർത്താൻ തുടങ്ങിയിട്ട്. 30 സെറ്റീമീറ്ററോളം നീളം വക്കുന്ന സ്കൊളപെഡ്ര എന്ന വാലിയ പഴുതാരയുടെ ദൃശ്യമാണ് ലി പങ്കുവച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റമുറിയില്‍ നിന്ന് കോടീശ്വരനലിലേക്ക്; വാര്‍ധക്യം അകലാന്‍ ചെറിയ പെണ്‍കുട്ടികളുമായി ബന്ധം - ശരവണഭവന്‍ രാജഗോപാലിന്റെ ജീവിതം ഇങ്ങനെ!