ജിഎസ്ടി തിരിച്ചടിയായി: സ്കോർപിയോ ഹൈബ്രിഡിന്റെ ഉത്പാദനം മഹീന്ദ്ര അവസാനിപ്പിച്ചു
സ്കോർപിയോ ഹൈബ്രിഡിന്റെ ഉത്പാദനം മഹീന്ദ്ര അവസാനിപ്പിച്ചു
ചരക്കുസേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതിന്റെ നേട്ടങ്ങളും കോട്ടങ്ങളും തുടരുന്നതിനിടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്കോർപിയോ ഹൈബ്രിഡിന്റെ ഉത്പാദനം അവസാനിപ്പിച്ചു.
ജിഎസ്ടിയില്‍ ഹൈബ്രിഡ് കാറുകൾക്ക് ഏര്‍പ്പെടുത്തിയ ഉയർന്ന ജിഎസ്ടി നിരക്കിനെത്തുടർന്നാണ് കമ്പനിയുടെ ഈ തീരുമാനം.
ജൂലൈ ഒന്നു മുതൽ ജി എസ് ടി നിലവില്‍ വന്നതോടെ 28 ശതമാനം നികുതിക്കൊപ്പം 15 ശതമാനം സെസും ഹൈബ്രിഡ് വാഹനങ്ങൾക്ക് നിര്‍ബന്ധമായി. ഇതോടെയാണ് സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളായ സ്കോർപിയോയുടെ ഉത്പാദനം നിര്‍ത്തിയത്.
അതേസമയം, നികുതി കുറച്ചാൽ ഫുള്ളി ഹൈബ്രിഡ്, മൈൽഡ് ഹൈബ്രിഡ് വാഹനങ്ങൾ ഇറക്കാൻ കമ്പനി തയാറാണെന്ന് മാനേജിംഗ് ഡയറക്ടർ പവൻ ഗോയങ്ക പറഞ്ഞു.