Select Your Language

Notifications

webdunia
webdunia
webdunia
webdunia

തകര്‍പ്പന്‍ ഗ്രാഫിക്സ്, അതിശയിപ്പിക്കുന്ന വില; ഹോണ്ട സി ബി ഷൈന്‍ എസ്പി വിപണിയില്‍

2017 സി ബി ഷൈന്‍ എസ് പി വില്പനയ്‌ക്കെത്തി

CB SHINE SP2017
, വെള്ളി, 24 ഫെബ്രുവരി 2017 (11:21 IST)
ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ സി ബി ഷൈന്‍ എസ് പി വില്‍പ്പനക്കെത്തി. ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള എന്‍ജിനുമായി എന്‍ജിനൊപ്പം രൂപകല്‍പ്പനയിലുമുള്ള പരിഷ്‌കാരങ്ങളും ഓട്ടമാറ്റിക് ഹെഡ്‌ലാംപ് ഓണ്‍ സൗകര്യവും അഞ്ചു സ്പീഡ് ഗീയര്‍ബോക്സ് ട്രാന്‍സ്മിഷനുമായാണ് ഷൈന്‍ എത്തിയിട്ടുള്ളത്. 60,914 രൂപയാണു ഡല്‍ഹി ഷോറൂമിലെ വില. 
 
webdunia
ഇംപീരിയര്‍ റെഡ് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് ഈ ബൈക്ക് ലഭ്യമാകുന്നത്. പുത്തന്‍ ഗ്രാഫിക്സാണ് ബൈക്കിനുള്ളത്. കാര്‍വ്ഡ് വൈസറുള്ള ഷാര്‍പ് ഹെഡ്‌ലൈറ്റ്, ഡിസ്‌ക് ബ്രേക്കോടെ അഞ്ചായി വിഭജിച്ച അലോയ് വീല് എന്നിവയും ബൈക്കിന് നല്‍കിയിട്ടുണ്ട്. 125 സി സി എന്‍ജിനാണ് ഈ ബൈക്കിനു കരുത്തേകുന്നത്.10.16 ബി എച്ച് പി കരുത്തും 10.30 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഎസില്‍ വംശീയാധിക്രമം: ഇന്ത്യൻ എഞ്ചിനീയർ വെടിയേറ്റു മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരുക്ക്