Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരുത്തിന്റെ പര്യായം; ഹോണ്ട ഹാച്ച്ബാക്ക് സിവിക് ടൈപ്പ് ആർ ബ്ലാക്ക് എഡിഷൻ !

ഹോണ്ട സിവിക് ടൈപ്പ് ആർ ബ്ലാക്ക് എഡിഷൻ പുറത്തിറങ്ങി!

കരുത്തിന്റെ പര്യായം; ഹോണ്ട ഹാച്ച്ബാക്ക് സിവിക് ടൈപ്പ് ആർ ബ്ലാക്ക് എഡിഷൻ !
, വ്യാഴം, 12 ജനുവരി 2017 (11:11 IST)
ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ടയുടെ പെർഫോമൻസ് ഹാച്ച്ബാക്ക് സിവിക് ടൈപ്പ് ആർ ബ്ലാക്ക് എഡിഷന്‍ പുറത്തിറങ്ങുന്നു. കൂടുതൽ കരുത്തേറിയതായി ടൈപ്പ് ആർ ജി ടി മോഡലിനെ അടിസ്ഥാനമാക്കിയാണ് ഈ ബ്ലാക്ക് എഡിഷന്റെ നിർമാണം. ഈ പുതിയ ബ്ലാക്ക് എഡിഷനോടു കൂടിയാണ് ഹോണ്ട സിവിക് ടൈപ്പ് ആർ കാറുകളുടെ 100 യൂണിറ്റുകൾ തികയുന്നത്. അതോടെയായിരിക്കും സിവിക് എക്സിനെ അടിസ്ഥാനമാക്കിയുള്ള പുത്തൻ തലമുറ ടൈപ്പ് ആർ കാറുകളുടെ നിർമാണം കമ്പനി ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട്.   
 
webdunia
ടർബോചാർജ്ഡ് 2.0ലിറ്റർ വിടെക് ടർബോ ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ് ഈ പരിമിതക്കാല ബ്ലാക്ക് എഡിഷന് കരുത്തേകുന്നത്. 306ബിഎച്ച്പിയും 400എൻഎം ടോർക്കും ഉല്പാദിപ്പിക്കാന്‍ ഈ എന്‍‌ജിനു സാധിക്കും. പേരില്‍ നല്‍കുന്ന സൂചനപോലെ വാഹനത്തിന്റെ മുന്നിലും പിന്നിലും വീലുകളിലും ചുവന്ന നിറത്തിലുള്ള അക്സെന്റുകളോടെയാണ് ബ്ലാക്ക് എഡിഷൻ സിവിക് ടൈപ്പ് ആർ ഇറങ്ങിയിരിക്കുന്നത്.
 
webdunia
ബ്ലാക്ക്-റെഡ് കോംപിനേഷനിൽ തന്നെയാണ് വാഹനത്തിന്റെ അകത്തളവും ഒരുക്കിയിരിക്കുന്നത്. 2017 മാർച്ചോടെ ഈ പുത്തൻ തലമുറ ഹോണ്ട സിവികിന്റെ വില്പനയാരംഭിക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പെർഫോമൻസിന് മാത്രം പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ഈ സിവിക് ടൈപ്പ് ആർ എഡിഷനെ സെപ്തംബറിലായിരിക്കും അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡ്രൈവർ ഉറങ്ങിയില്ല, വണ്ടി ഡിവൈഡറിൽ തട്ടിയുമില്ല; പിന്നെയെങ്ങനെ മോനിഷ മരിച്ചു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മാതാവ്