Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുവർണ പകിട്ടുമായി ഹോണ്ട ‘2016 എഡീഷൻ ഡ്രീം യുഗ’ വിപണിയിലേക്ക്

പുതുവർണ പകിട്ടോടെ ഹോണ്ടയുടെ എൻട്രി ലവൽ ബൈക്കായ ‘ഡ്രീം യുഗ’ വിപണിയിലെത്തുന്നു

പുതുവർണ പകിട്ടുമായി  ഹോണ്ട ‘2016 എഡീഷൻ ഡ്രീം യുഗ’ വിപണിയിലേക്ക്
, ഞായര്‍, 21 ഓഗസ്റ്റ് 2016 (12:45 IST)
പുതുവർണ പകിട്ടോടെ ഹോണ്ടയുടെ എൻട്രി ലവൽ ബൈക്കായ ‘ഡ്രീം യുഗ’ വിപണിയിലെത്തുന്നു. ‘2016 എഡീഷൻ ഡ്രീം യുഗ’യാണ് ഇരട്ട വർണ സങ്കലനമായ ബ്ലാക്ക് വിത്ത് അത്ലറ്റിക് ബ്ലൂ മെറ്റാലിക്കില്‍ വിൽപ്പനയ്ക്കെത്തുന്നത്. എന്നാല്‍ ബൈക്കിന്റെ വിലയിൽ മാറ്റമില്ലെന്ന് കമ്പനി അറിയിച്ചു.
 
സാങ്കേതികതലത്തിൽ മാറ്റമൊന്നുമില്ലാതെ തന്നെയാണ് ‘2016 ഡ്രീം യുഗ’ എത്തുന്നത്. 110 സി സി‍, എയർ കൂൾഡ്, നാലു സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എൻജിനാണ് ഡ്രീം യുഗയ്ക്കുള്ളത്. പരമാവധി 8.63 എൻ എം ടോർക്കും 8.25 ബി എച്ച് പി കരുത്തുമാണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുന്നത്.
 
ഹോണ്ട ഇകോ ടെക്നോളജി യുടെ പിൻബലത്തിലുള്ള ഈ ബൈക്കിനു മികച്ച ഇന്ധനക്ഷമതയും എച്ച് എം എസ് ഐ വാഗ്ദാനം ചെയ്യുന്നുണ്ട്. ട്യൂബ്രഹിത ടയർ, വിസ്കസ് എയർ ഫിൽറ്റർ, പരിപാലനം ആവശ്യമില്ലാത്ത ബാറ്ററി എന്നിവയും ബൈക്കിൽ ഹോണ്ട ലഭ്യമാക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോസ്റ്റലില്‍ പ്രവേശനം നിഷേധിച്ചു; പ്രധാനമന്ത്രിക്ക് കത്തെഴുതിവെച്ച് ദേശീയ കായിക താരം ആത്മഹത്യ ചെയ്തു