Webdunia - Bharat's app for daily news and videos

Install App

ഗോതമ്പ് വിലയുയരും, ലോഹവിലയും: റഷ്യ-യുക്രെയ്‌ൻ യുദ്ധമുണ്ടായാൽ ഇന്ത്യയിലെ സാധാരണക്കാരനെ ബാധിക്കുക ഇങ്ങനെ

Webdunia
ബുധന്‍, 23 ഫെബ്രുവരി 2022 (14:52 IST)
റഷ്യ-ഉക്രൈൻ പ്രതിസന്ധി ഇന്ത്യയിലെ സാധാരണ ജനങ്ങളെ ബാധിക്കാൻ പോവുന്നത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്റെ രൂപത്തിലായിരിക്കും. റഷ്യ-യുക്രെയ്‌ൻ സംഘർഷം പുകയുമ്പോൾ പ്രകൃതിവാതകം മുതൽ ഗോതമ്പ് വരെ, വിവിധ ഉൽപ്പന്നങ്ങളുടെ വില വർധിക്കുമെന്നാണ് സാമ്പത്തികവിദഗ്‌ധർ കരുതുന്നത്.
 
ഉക്രൈൻ-റഷ്യ പ്രതിസന്ധി ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 96.7 ഡോളറായി ഉയർന്നിരുന്നു. ഇത് 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ക്രൂഡോയിൽ വില ഇത്തരത്തിൽ ഉയർന്നാൽ ഇത് രാജ്യത്തെ പണപ്പെരുപ്പനിരക്ക് ഉയർത്തുന്നതിനും ഇടയാക്കും.
 
യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ എണ്ണവില ബാരലിന് 150 ഡോളർ വരെ ഉയരാനിടയുണ്ട്. ഇത് ആഗോള ജിഡിപി വളർച്ച വെറും 0.9 ശതമാനമായി കുറയ്ക്കുമെന്ന് ജെപി മോർഗൻ വ്യക്തമാക്കുന്നു.ബ്രെന്റ് ക്രൂഡ് വിലയിലെ വർദ്ധനവ് ഇന്ത്യയുടെ ഡബ്ല്യുപിഐ പണപ്പെരുപ്പം ഏകദേശം 0.9 ശതമാനം വർദ്ധിപ്പിക്കും.
 
ഇത് കൂടാതെ റഷ്യ ഉക്രൈനുമായി യുദ്ധം ചെയ്താൽ ഗാർഹിക പ്രകൃതി വാതകത്തിന്റെ (സിഎൻജി, പിഎൻജി, വൈദ്യുതി) വില പതിന്മടങ്ങ് വർദ്ധിക്കാൻ ഇടയാക്കും. റഷ്യയ്ക്ക് മേലെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം കടുപ്പിക്കുകയാണെങ്കിൽ ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ‌യും ബാധിക്കും.
 
ഗോതമ്പ് ഉത്പാദനത്തില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് റഷ്യ. പട്ടികയിൽ നാലാം സ്ഥാനത്താണ് യുക്രെയ്‌ൻ. ഈ രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടായാൽ അത് ഗോതമ്പ് വില ഉയർത്തുന്നതിന് കാരണമാകും. ലോകത്ത് പലാഡിയം ഉത്‌പാദനത്തിൽ ഒന്നാം സ്ഥാനത്താണ് റഷ്യ. കൂടതെ അലൂമിനിയം, ചെമ്പ്, കോബാള്‍ട്ട്, പ്രകൃതി വാതകം എന്നിവയുടെ പ്രധാന ഉത്പാദകരാണ് റഷ്യ. 
 
അതിനാൽ തന്നെ ലോ‌ഹവില ഉയരുന്നതിന് നിലവിലെ സ്ഥിതിഗതികൾ കാരണമാകും.വൈദ്യുത വാഹനങ്ങളില്‍  പ്രധാനവസ്‌തുവായ ചെമ്പിന്റെ ഉത്‌പാദനത്തിലും റഷ്യ മുൻപിലാണ്. ചെമ്പിന്റെ വരവ് നിലച്ചാല്‍ ഈ മേഖലയിലും വലിയ പ്രത്യാഘാതമുണ്ടാകുമെന്നാണ് വിദഗ്‌ധർ കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം റദ്ദാക്കി എന്നല്ല; തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യ എണ്ണ വാങ്ങുന്നത് ഉക്രെയ്‌നിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളുടെ എണ്ണം കുറഞ്ഞു; ബ്രിട്ടന്‍, ഫ്രാന്‍സ്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്രിസ്ത്യാനികളല്ല കൂടുതല്‍!

Dharmasthala Case : അസ്ഥികൂടം കണ്ടെത്തിയത് നാലടി താഴ്ചയില്‍, വര്‍ഷങ്ങളുടെ പഴക്കം; ധര്‍മസ്ഥലയില്‍ ദുരൂഹത തുടരുന്നു

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്നുമുതല്‍ പുതുക്കിയ ഭക്ഷണ മെനു; കുട്ടികള്‍ക്ക് ലെമണ്‍ റൈസും തോരനും

അടുത്ത ലേഖനം
Show comments