Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുക്രെയ്‌നിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിലെ ആദ്യ വിമാനം പുറപ്പെട്ടു

യുക്രെയ്‌നിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിലെ ആദ്യ വിമാനം പുറപ്പെട്ടു
, ചൊവ്വ, 22 ഫെബ്രുവരി 2022 (10:58 IST)
റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ചൊവ്വാഴ്ച രാവിലെ പുറപ്പെട്ടു. യുക്രെയ്‌നിലേക്കുള്ള വന്ദേ ഭാരത് ദൗത്യത്തിലെ ആദ്യവിമാനമാണ് പുറപ്പെട്ടത്.
 
നേരത്തെ യുക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് മടങ്ങിവരാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സമാധാന നടപടികളുമായി റഷ്യ മുന്നോട്ട് വന്ന സാഹചര്യത്തിൽ നടപടികൾ ഇന്ത്യ പതുക്കെയാക്കിയിരുന്നു. 200-ല്‍ അധികം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ഡ്രീംലൈനര്‍ ബി-787 വിമാനമാണ് യുക്രൈനിലേക്ക് പുറപ്പെട്ടത്. ഇന്ത്യക്കാരുമായി വിമാനം ഇന്ന് രാത്രി ഡൽഹിയിലെത്തുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് വന്ദേ ഭാരത് മിഷന്‍ വിമാനങ്ങളാണ് ഇന്ത്യ യുക്രെയ്‌നിലേക്ക് അയക്കുക.ഫെബ്രുവരി 22, 24, 26 തീയതികളിലാണ് വിമാന സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. യുക്രൈനിലെ ഏറ്റവും വലിയ വിമാനത്താവളമായ ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്തിലേക്കും പുറത്തേയ്ക്കുമാണ് വിമാനങ്ങൾ സർവീസ് നടത്തുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണവില വീണ്ടും 37000ൽ