Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആധാറും പാനും എങ്ങനെ ബന്ധിപ്പിക്കാം? ബന്ധിപ്പിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം?

ആധാറും പാനും എങ്ങനെ ബന്ധിപ്പിക്കാം? ബന്ധിപ്പിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം?
, ചൊവ്വ, 12 ഫെബ്രുവരി 2019 (11:45 IST)
നിങ്ങൾ പാൻ കാർഡ് ആധാറുമായി ഇനിയും ബന്ധിപ്പിച്ചില്ലേ? മാർച്ച് 31ന് മുമ്പായി പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് സുപ്രീം‌ കോടതി വിധിയുണ്ട്. എന്നാൽ ഇത് എന്തിനാണെന്നും ഇത് എങ്ങനെ ചെയ്യണമെന്നും ഇപ്പോഴും പലർക്കും അറിയില്ല എന്നതാണ് വാസ്‌തവം.
 
ആധാര്‍ കാര്‍ഡുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ല എങ്കില്‍ ഉടന്‍ തന്നെ അസാധു ആക്കില്ലെന്നായിരുന്നു നേരത്തേ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിരുന്നത്. എന്നാൽ സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ആധാർ ‍- പാന്‍ കാര്‍ഡ് എന്നിവ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. ഇത് ബന്ധിപ്പിച്ചില്ലെങ്കില്‍ കാലാവധി കഴിയുമ്പോള്‍ ഇന്‍വാലീഡ് ആകുന്നതുമാണ്.
 
പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം:-
 
ഘട്ടം 1: ഇൻകം ടാക്‌സ് ഇന്ത്യ വെബ്‌സൈറ്റ് സന്ദർശിക്കുക
 
ഘട്ടം 2: സൈറ്റിൽ 'ക്വിക്ക് ലിങ്കി'ന് ഇടത് വശത്തായി കാണുന്ന 'ലിങ്ക് ആധാർ' ക്ലിക്ക് ചെയ്യുക
 
ഘട്ടം 3: പാൻ നമ്പർ, ആധാർ നമ്പർ, ആധാറിൽ നൽകിയ പേര്, ക്യാപ്‌ച്ചാ കോഡ് എന്നിവ നൽകുക
 
ഘട്ടം 4: ഒറ്റത്തവണ പാസ്‌വേഡിനായി അഭ്യർത്ഥിക്കുക
 
ഘട്ടം 5: ആധാറുമായി ലിങ്ക് ചെയ്‌ത നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു ഒറ്റത്തവണ പാസ്‌വേഡ് ലഭ്യമാകും. അത് നൽകി പ്രോസസ്സ് പൂർത്തിയാക്കുക
 
പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് സുപ്രീം കോടതി വിധി എന്തിന്റെ പശ്ചാത്തലത്തിലാണെന്ന് ചിന്തിക്കാത്തവർ ഉണ്ടാകില്ല. ലിങ്ക് ചെയ്‌തില്ലെങ്കിൽ എന്താണ് സംഭവിക്കുക? എന്തിനാണ് ഇത് ചെയ്യുന്നത്? തുടങ്ങിയ ചോദ്യങ്ങൾ എല്ലാവർക്കും ഉണ്ടാകും. എന്നാൽ കേട്ടോളൂ, വ്യാജമായ പാൻ കാർഡ് ഇല്ലാതാക്കാനും നികുതി നൽകുന്നവർക്ക് അവരുടെ പണമിടപാട് മറച്ചുവയ്‌ക്കാതിരിക്കാനും ഡോക്യുമെന്റ് പ്രാമാണീകരിക്കുന്നതിനും ബ്ലാക്ക് മണി തടയുന്നതിനും ആധാർ - പാൻ ലിങ്കുചെയ്യുന്നതിലൂടെ സാധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകളെ പീഡിപ്പിച്ച എയ്ഡ്സ് രോഗിയായ അച്ഛന് ജീവപര്യന്തം കഠിന തടവ്