Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണം കൊയ്യാവുന്ന ഒരു ഫ്ലവര്‍ ഷോപ്പ് എങ്ങനെ തുടങ്ങാം ?

ഒരു ഫ്ലവര്‍ ഷോപ്പ് എങ്ങനെ തുടങ്ങാം ?; വിജയമുണ്ടാക്കേണ്ടത് എങ്ങനെ ?

flower shop
, തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (20:16 IST)
പൂക്കള്‍ ഇഷ്‌ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. പുരാതനകാലം മുതല്‍ പുഷ്‌പങ്ങള്‍ കൊട്ടാരങ്ങളും ആരാധനാലയങ്ങളും അലങ്കരിച്ചിരുന്നു. ലോകത്തെ വിറപ്പിച്ച നെപ്പോളിയന്‍ ചക്രവര്‍ത്തിവരെ തന്റെ വസതികളില്‍  പൂന്തോട്ടത്തിന് മുന്തിയ പ്രാധാന്യം നല്‍കിയിരുന്നു. പ്രണയത്തിന്റെയും ബന്ധങ്ങളുടെയും ചിഹ്‌നങ്ങളായി പൂക്കള്‍ എന്നും മനുഷ്യ ഹൃദയങ്ങളില്‍ നിറഞ്ഞു നിന്നു.

കാലം എത്ര മാറിയെങ്കിലും പുഷ്‌പങ്ങള്‍ക്കുള്ള ഡിമാന്‍ഡിന് യാതൊരു കുറവുമുണ്ടായിട്ടില്ല. വീടിന് മുറ്റത്തും ടെറസിന് മുകളിലുമായി ചെടികള്‍ വളര്‍ത്തി വരുമാനം കണ്ടെത്തുന്നവര്‍ ഇന്ന് ധാരാളമാണ്. ഇന്ന് ആര്‍ക്കും ആരംഭിക്കാവുന്ന ഒരു ബിസിനസാണ് ഫ്ലവര്‍ ഷോപ്പ്.

webdunia


ഫ്ലവര്‍ ഷോപ്പ് ആരംഭിക്കുന്നതിന് വലിയ സ്ഥലമൊന്നും ആവശ്യമില്ല. കുറച്ചു പണം ഉപയോഗിച്ച് തുടങ്ങാവുന്ന ഒരു സംരംഭം കൂടിയാണ് ഫ്ലവര്‍ ഷോപ്പ്. ചെറിയ ഒരു മുറിയുണ്ടെങ്കില്‍ ആര്‍ക്കും ആരംഭിക്കാവുന്ന ഒരു സംരഭമാണ് ഇത്. ഷോപ്പില്‍ സൂക്ഷിച്ചിരിക്കുന്ന പൂക്കളെ കൂടുതല്‍ സുന്ദരമാകുന്ന തരത്തിലുള്ള വെളിച്ച സംവിധാനം ആവശ്യമാണ്.

നല്ല ഒരു ഷോപ്പ് കണ്ടെത്തിയതിന് ശേഷം ചെയ്യേണ്ട പ്രധാന കാര്യമാണ് പൂക്കള്‍ തെരഞ്ഞെടുക്കുന്ന വിധം. കേരളത്തിലേക്ക് കൂടുതലായി പൂക്കള്‍ എത്തുന്നത് ബാംഗ്ലൂരില്‍ നിന്നാണ്. വീടുകള്‍ അലങ്കരിക്കുന്നതിന്, വിവാഹ ആവശ്യങ്ങള്‍ക്ക്, ബൊക്ക എന്നിവയ്‌ക്കായാണ് പൂക്കള്‍ കൂടുതലായും ഉപയോഗിക്കുന്നത്. ഈ മൂന്ന് ആവശ്യങ്ങള്‍ക്കും വേണ്ട തരത്തിലുള്ള പൂക്കള്‍ ഏതെന്ന് മനസിലാക്കി ഷോപ്പില്‍ എത്തിക്കേണ്ടത് അത്യാവശ്യമാണ്.

webdunia


നല്ല പൂക്കള്‍ എത്തിച്ചു തരുന്നതിനായി ഒരു ഏജന്റ് അത്യാവശ്യമാണ്. അതിനൊപ്പം പലതരത്തിലുള്ള പൂക്കള്‍ ചേര്‍ത്ത്  ഡിസൈന്‍ ചെയ്യുന്നതില്‍ ശ്രദ്ധയുണ്ടാകണം. ഇതില്‍ കഴിവ് തെളിയിച്ച ഒരു വ്യക്തിയുണ്ടാകുന്നത് ബിസിനസിന് ഗുണകരമാകും.  പൂക്കള്‍ വാടാതിരിക്കാന്‍ പ്രത്യേക മരുന്നുകള്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

ആവശ്യക്കാരുടെ ഇഷ്‌ടങ്ങള്‍ ചോദിച്ചറിഞ്ഞു വേണം ബൊക്കയുണ്ടാക്കേണ്ടത്. പല നിറത്തിലുള്ളതും എന്നാല്‍ മാച്ച് ആകുന്നതുമായ പൂക്കള്‍ വേണം ഉപയോഗിക്കാന്‍. ആവശ്യക്കാരുടെ വീട്ടിലോ ഓഫീസിലോ ബൊക്ക എത്തിച്ചു നല്‍കുന്നത് ബിസിനസിനെ മെച്ചെപ്പെടുത്താന്‍ സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോളാർ തട്ടിപ്പ് കേസിൽ ഉമ്മൻചാണ്ടിക്ക് പിഴ ശിക്ഷ; 1.61 കോടി രൂപ പരാതിക്കാരന് തിരിച്ചുനല്‍കണം - കേസില്‍ ആറുപ്രതികള്‍