Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരട്ട ക്യാമറയും കിരിന്‍ 960 പ്രോസസറുമായി വാവെയ്‌ ഫാബ്‌ലറ്റ് ‘മെയ്റ്റ് 9’ വിപണിയിലേക്ക്

ഇരട്ട ക്യാമറയുമായി വാവെയ് മെയ്റ്റ് 9

ഇരട്ട ക്യാമറയും കിരിന്‍ 960 പ്രോസസറുമായി വാവെയ്‌ ഫാബ്‌ലറ്റ് ‘മെയ്റ്റ് 9’ വിപണിയിലേക്ക്
, തിങ്കള്‍, 7 നവം‌ബര്‍ 2016 (15:58 IST)
വാവെയ്‌യുടെ പുതിയ ഫാബ്‌ലറ്റ് വാവെയ് മെയ്റ്റ് 9 വിപണിയിലേക്ക് എത്തുന്നു. ഇരട്ട ക്യാമറകളുമായാണ് ഈ പുതിയ ഫാബ്‌ലറ്റ് എത്തുക. വാവെയ് പി9ല്‍ ഉണ്ടായിരുന്ന പോലെതന്നെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സെന്‍സറും കളര്‍ സെന്‍സറുമാണ് ഈ മോഡലിലും ഉപയോഗിച്ചിട്ടുള്ളത്. ആദ്യ ഫോണായ പി9ല്‍ 12എംപി ബ്ലാക്ക് ആന്‍ഡ് വൈറ്റ് സെന്‍സറും ഒരു കളര്‍ സെന്‍സറുമാണ് ഉപയോഗിച്ചതെങ്കില്‍ പുതിയ ഫോണില്‍ 20 എംപി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിപ്പും 12 എംപി കളര്‍ ചിപ്പുമാണ് ഉപയോഗിച്ചിട്ടുള്ളത്.    

f2.2 അപേര്‍ചറാണ് രണ്ട് ലെന്‍സുകള്‍ക്കുമുള്ളത്. കൂടാതെ നാലു തരം ഓട്ടോഫോക്കസ്- സാധാരണ കാണുന്ന കോണ്‍ട്രാസ്റ്റ് ഡിറ്റെക്ഷന്‍ മുതല്‍ DSLR കളില്‍ കാണുന്ന ഫെയ്‌സ് ഡിറ്റെക്ഷന്‍, 6-ആക്‌സിസ് ഇമേജ് സ്റ്റബിലൈസേഷന്‍, അധികം പ്രയോഗത്തിലില്ലാത്ത ലെയ്‌സര്‍ ടൈം-ഓഫ്-ഫ്‌ളൈറ്റ് അളവ്, ഡെപ്ത് ഇന്‍ഫര്‍മേഷന്‍ എന്നിങ്ങനെ ഫോക്കസിങില്‍ വളരെയേറെ പ്രാധാന്യം നല്‍കിയാണ് ഈ പുതിയ ഫാബ്‌ലറ്റ് എത്തുകയെന്നും പല റിപ്പോര്‍ട്ടുകളിലും വ്യക്തമാക്കുന്നു.    

സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ബോ-കെ സൃഷ്ടിക്കാന്‍ സഹായകമായ എല്ലാ ഫീച്ചറുകലും മെയ്റ്റ് 9ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ ക്യാമറയ്ക്ക് 8Mഎം‌പി സെന്‍സറും f1.8 അപേര്‍ചറും‌മാണുള്ളത്. ആന്‍ഡ്രോയിഡ് 7 ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 5.9 ഇഞ്ച് ഫുള്‍ എച്ഡി സ്‌ക്രീനാണുള്ളത്. കിരിന്‍ 960 പ്രോസസര്‍, 4000 എം‌എ‌എച്ച് ബാറ്ററി, നാല്‍ ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി, മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് എന്നീ സവിശേഷതകളുള്ള ഈ മോഡലിന് 699 യൂറോയാണ് വില.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന് പ്രതിഫലം 4 കോടി; അന്യഭാഷയില്‍ 10 കോടി വരെ!