Webdunia - Bharat's app for daily news and videos

Install App

4ജിബി റാം, ഹിസിലികോൺ കിരിൻ 960 പ്രോസസര്‍; ഐഫോണുകളെ വെല്ലുന്ന ഫീച്ചറുകളുമായി വാവെയ് പി10 !

പുത്തൻ ഐഫോണുകളെ പോലും വെല്ലുന്ന ഫീച്ചറുകളുമായി വാവെയ് പി10

Webdunia
വ്യാഴം, 9 മാര്‍ച്ച് 2017 (10:10 IST)
കിടിലല്‍ ഫ്ലാഗ്ഷിപ് സ്മാര്‍ട്ട്ഫോണുമായി വാവെയ് എത്തുന്നു. ഹുവായ് പി10 എന്ന പേരിലാ‍ണ് ഹൈ-എന്‍ഡ് സവിശേഷതകളുള്ള ഈ ഫോണ്‍ എത്തുന്നത്. സാംസങ് ഗ്യാലക്‌സി S7, ഐഫോണ്‍ 7 എന്നീ ഫോണുകളെ വെല്ലുന്ന തകര്‍പ്പന്‍ ഫീച്ചറുകളുമായാണ് പി10 എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പി10നു ഏകദേശം 46,000 രൂപയും പി10 പ്ലസിനു 50,000 രൂപയുമായിരിക്കും വിലയെന്നാണ് സൂചന. 
 
5.1 ഇഞ്ച് ഡിസ്പ്ലെയാണ് ഈ ഫോണിനുള്ളത്. 1,920 x 1,080 റെസൊലൂഷനുള്ള ഈ ഫോണില്‍ 4ജിബി റാം,  64ജിബി സ്റ്റോറേജ്, 3,200mAh ബാറ്ററി,  ഹിസിലികോൺ കിരിൻ 960 പ്രോസസര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, കേവലം ഇരുപതു മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ചാര്‍ജ് നല്‍കുന്ന സൂപ്പര്‍ ചാര്‍ജിങ് ടെക്‌നോളജി എന്നിങ്ങനെയുള്ള സവിശേഷതകളുമായാണ് ഫോണ്‍ എത്തുക. 
 
ആൻഡ്രോയ്ഡ് 7.0 നൗഗട്ടിന്റെയും EMUI 5.1 സോഫ്റ്റ്‌വെയറിന്റെയും കോംപിനേഷനിലാണ് ഇതിന്റെ പ്ലാറ്റ്‌ഫോം നിര്‍മിച്ചിരിക്കുന്നത്. 12 മെഗാപിക്സൽ കളർ സെൻസർ, 20 മെഗാപിക്സൽ മോണോ സെന്‍സർ എന്നിവയുടെ ആകര്‍ഷകമായ കോംപിനേഷൻ ഫീച്ചറുകളിലാണ് ക്യാമറ പ്രവർത്തിക്കുന്നത്. ലെയ്ക്ക ഡ്യുവൽ ക്യാമറ 2.0 പ്രോ എഡിഷന്‍ എന്നറിയപ്പെടുന്ന ഈ ക്യാമറ ഫോട്ടോയുടെ തെളിച്ചം സ്വയം ക്രമീകരിക്കുകയും കൂടുതല്‍ മികച്ച ചിത്രങ്ങള്‍ എടുക്കുന്നതിന് സഹായിക്കുകയും ചെയ്യും.
 
തിളങ്ങുന്ന നീല, സെറാമിക് വൈറ്റ്, തിളങ്ങുന്ന ഗോൾഡ്, ഗ്രാഫൈറ്റ് ബ്ലാക്ക്, പ്രസ്റ്റീജ് ഗോൾഡ്, മിസ്റ്റിക് സില്‍വർ, റോസ് ഗോൾഡ്, ഗ്രീനറി എന്നിങ്ങനെ നിരവധി നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments