മെയ് അവസനത്തോടെ ഹ്യൂണ്ടായി ക്രെറ്റ ഫെയ്സ് ലിഫ്റ്റ് ഇന്ത്യൻ വിപണിയിലെത്തും. വാഹനത്തിനായുള്ള ബുക്കിങ്ങ് ആരംഭിച്ചു കഴിഞ്ഞു. 25,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. എന്നാൽ വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല
അക്ഷരാർത്ഥത്തിൽ മുഖം മിനുക്കിയാണ് ക്രെറ്റ ഫെയ്സ്‌ലിഫ്റ്റിന്റെ വരവ്. പുതിയ ഹെഡ് ലാമ്പുകൾ, ഡേ ടൈം റണ്ണിങ്ങ് ലാമ്പുകൾ, പുത്തൻ ബമ്പറുകൾ, പരിഷ്കരിച്ച ടെയിൽ ലാമ്പുകൾ. എന്നിവ വാഹനത്തിന് പുത്തൻ ലുക്ക് സമ്മാനിക്കുന്നു. റെയ്ൻ സെൻസർ വൈപ്പറുകൾ. സൺറൂഫ് ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ ക്രൂയിസ് കൻട്രോൾ എന്നിവ പുതിയ ക്രെറ്റയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പെട്രോളിൽ ഒരു പതിപ്പും ഡീസലിൽ രണ്ട് പതിപ്പുകളുമായാണ് വാഹനം എത്തുന്നത്. 212 ബി എച്ച് പി കരുത്തും 154 എൻ എം ടോർക്കും സൃഷ്ടിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ. 89 ബിച്ച് പി കരുത്തും 225 എൻ എം ടോർക്കും ഉല്പാതിപ്പിക്കുന്ന 1.4 ലിറ്റർ ഡീസൽ എഞ്ചിൻ, 126 ബീ എച്ച് പി കരുത്തും 256 എൻ എം ടോർക്കും ഉല്പാതിപ്പിക്കാൻ കരുത്തുള്ള 1.6 ഡീസൽ എഞ്ചിൻ എന്നിവയാണ് വാഹനത്തിന്റെ കുതിപ്പിനു പിന്നിൽ.