Webdunia - Bharat's app for daily news and videos

Install App

സബ്‌ കോംപാക്റ്റ് എസ്‌യുവി ശ്രേണിയില്‍ പുതിയ വിപ്ലവം രചിക്കാന്‍ ഹ്യുണ്ടായ് കോന !

ക്രോസോവര്‍ ശ്രേണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഹ്യുണ്ടായ് കോന !

Webdunia
വ്യാഴം, 30 നവം‌ബര്‍ 2017 (10:57 IST)
നീണ്ട കാത്തിരിപ്പിനൊടുവില്‍ സബ്-കോംപാക്റ്റ്എസ്‌യുവി കോനയുമായി ഹ്യുണ്ടായ് എത്തുന്നു. ഹ്യുണ്ടായ് നിരയില്‍ ക്രെറ്റയ്ക്കും ടക്‌സോണിനും ഇടയിലാണ് കോനയുടെ സ്ഥാനം.  എതിരാളികളില്‍ നിന്നെല്ലാം വ്യത്യസ്തമായി, ഓള്‍-വീല്‍ ഡ്രൈവിലാണ് ഹ്യുണ്ടായ് കോനയെ ഓപ്ഷണലായി നല്‍കുന്നത്. ഓള്‍-വീല്‍ ഡ്രൈവ് കൂടാതെ പുതിയ ഡ്യൂവല്‍-ക്ലച്ച് ഗിയര്‍ബോക്‌സ്, ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ എന്നിവയും ഓപ്ഷണലായി കോനയില്‍ ഹ്യുണ്ടായ് അവതരിപ്പിക്കുന്നുണ്ട്.
 
മറ്റ് മോഡലുകളിലുള്ളപോലെ കസ്‌കേഡിംഗ് ഗ്രില്‍ തന്നെയാണ് കോനയിലും ഇടംപിടിച്ചിരിക്കുന്നത്. ബോണറ്റിലേക്ക് ചേര്‍ന്നിഴകി നില്‍ക്കുന്ന തരത്തിലാണ് കോനയുടെ ഗ്രില്ലുള്ളത്‍. അതേസമയം, സ്പ്ലിറ്റ് എല്‍ഇഡി ലൈറ്റിംഗ് സംവിധാനം കോനയെ ഹ്യുണ്ടായ് നിരയില്‍ വേറിട്ട് നിര്‍ത്തുന്നു. വശങ്ങളില്‍ ബ്ലാക് പ്ലാസ്റ്റിക് ക്ലാഡിംഗും കോനയ്ക്ക് നല്‍കിയിട്ടുണ്ട്. അതോടൊപ്പമ്ം തന്നെ റിയര്‍ എന്‍ഡിലും സ്പ്ലിറ്റ് ലൈറ്റ് നല്‍കാന്‍ ഹ്യുണ്ടായ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. 
 
ഹ്യുണ്ടായ്‌യുടെ നിലവിലുള്ള ഇന്റീരിയര്‍ ഡിസൈന്‍ തത്വം തന്നെയാണ് കോനയിലും പിന്തുടര്‍ന്നിരിക്കുന്നത്. ഡാഷ്‌ബോര്‍ഡിന് മുകളില്‍ ഇടംപിടിക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും, HVAC കണ്‍ട്രോളുകളുമാണ് ഇന്റീരിയറില്‍ ശ്രദ്ധേയമാകുന്നത്. 118 ബിഎച്ച്പി കരുത്തേകുന്ന 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍, 113 ബിഎച്ച്പി കരുത്തേകുന്ന 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, 175 ബിഎച്ച്പി കരുത്തേകുന്ന 1.6 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ എന്നീ മൂന്ന് ഓപ്ഷനുകളിലാണ് കോന എത്തുക.   
 
1.0 ലിറ്റര്‍ എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും, 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ ഏഴ് സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമാണ് ഹ്യുണ്ടായ് നല്‍കിയിട്ടുള്ളത്. ഏകദേശം 12.23 ലക്ഷം രൂപയിലാകും എന്‍ട്രിലെവല്‍ ഹ്യുണ്ടായ് കോന സാന്നിധ്യമറിയിക്കുക. ഹോണ്ട H-RV, നിസാന്‍ ജ്യൂക്ക്, ടൊയോട്ട C-HR എന്നിവരുമായായിരിക്കും ഹ്യുണ്ടായ് കോന മത്സരിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

അടുത്ത ലേഖനം
Show comments