Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹ്യുണ്ടായ് ക്രെറ്റയ്ക്ക് ശക്തനായ എതിരാളി; മസിലന്‍ ലൂക്കില്‍ പ്യൂഷോ 3008 വിപണിയിലേക്ക് !

ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ഡസ്റ്ററിനും പുതിയ ഒരു എതിരാളി; പ്യൂഷോ 3008 വരുന്നു

ഹ്യുണ്ടായ് ക്രെറ്റയ്ക്ക് ശക്തനായ എതിരാളി; മസിലന്‍ ലൂക്കില്‍ പ്യൂഷോ 3008 വിപണിയിലേക്ക് !
, തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (14:41 IST)
ഇന്ത്യന്‍ എസ്‌യുവി ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഫ്രഞ്ച് നിര്‍മ്മാതാക്കളായ പ്യൂഷോ എത്തുന്നു. പ്യൂഷോയുടെ ഇന്ത്യന്‍ ചുവട് വെയ്പ്പിന് മുന്നോടിയായി, സികെ ബിര്‍ല ഗ്രൂപ്പുമായി മാതൃസ്ഥാപനമായ പിഎസ്എ ഗ്രൂപ്പ് കൈകോര്‍ക്കുകയും ചെയ്തു. 2020ലായിരിക്കും പ്യൂഷോ ഇന്ത്യന്‍ വിപണിയിലേക്കെത്തുക. കരാര്‍ അനുസരിച്ച് ഹിന്ദുസ്താന്‍ മോട്ടോര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ഇന്ത്യയില്‍ പ്യൂഷോ കാറുകളുടെ വില്‍പനയ്ക്കും വിതരണത്തിനും നേതൃത്വം നല്‍കുക എന്നാണ് റിപ്പോര്‍ട്ട്.   
 
webdunia
ആഭ്യന്തര ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ കാറുകളെയും വില കുറച്ച് വിപണിയിലേക്കെത്തിക്കാനുള്ള നീക്കത്തിലാണ് പ്യൂഷോ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്യൂഷോ 3008 എന്ന എസ്‌യുവിയായിരിക്കും പ്യൂഷോയില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്ന ആദ്യ മോഡല്‍. കാഴ്ചയില്‍ തന്നെ വലുപ്പമേറിയ ഒരു പ്രീമിയം എസ്‌യുവിയാണ് പ്യൂഷോ 3008. അല്പം വേറിട്ട ഹെഡ്‌ലാമ്പ് സ്റ്റൈലിംഗും എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളുമാണ് പ്യൂഷോ 3008 ന്റെ മുന്‍‌വശത്തെ പ്രധാന പ്രത്യേകത. 
 
webdunia
വലിയ എയര്‍ ഡാം, ക്രോം ഇന്‍സേര്‍ട്ടുകള്‍ ലഭിച്ച ഗ്രില്‍ എന്നിവയും പ്യൂഷോ 3008ന്റെ കരുത്തന്‍ മുഖഭാവത്തിന് പിന്തുണയേകുന്നു. ഡ്യൂവല്‍ ടോണ്‍ കളര്‍ സ്‌കീമും ഡ്യൂവല്‍ ക്രോം എക്‌സ്‌ഹോസ്റ്റ് പൈപുകളും 19 ഇഞ്ച് അലോയ് വീലുകളുമാണ് ഈ എസ്‌യുവിയിക്കുള്ളത്. തകര്‍പ്പന്‍ ഇന്റീരിയറാണ് പ്യൂഷോ 3008 ന്റെ മറ്റൊരു ഹൈലൈറ്റ്. പ്യൂഷോയുടെ i-Cockpti ഡിസൈന്‍ തീമാണ് ഇന്റീരിയറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഇതിലുണ്ട്.
 
webdunia
ആറ് എയര്‍ബാഗുകള്‍, ഫ്രണ്ട്-റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പനാരോമിക് സണ്‍റൂഫ്, ഇലക്ട്രിക്കല്‍ ടെയില്‍ഗേറ്റ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയും ഈ എസ്‌യു‌വിയിലുണ്ട്. 118 ബി‌എച്ച്പി കരുത്ത് സൃഷ്ടിക്കുന്ന 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും 130 ബി‌എച്ച്പി കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലുമാണ് ഈ എസ്‌യു‌വി എത്തുക. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിലുള്ളത്. ഹ്യുണ്ടായ് ക്രെറ്റ, റെനോ ഡസ്റ്റര്‍ എന്നീ മോഡലുകളുമായായിരിക്കും പ്യൂഷോ 3008 മത്സരിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാചകവാതകത്തിനു പിന്നാലെ ഇന്ധനവിലയിലും വന്‍ വർധന; വിമാന യാത്രാനിരക്കുകള്‍ ഉയര്‍ന്നേക്കും