Webdunia - Bharat's app for daily news and videos

Install App

കോം‌പാക്ട് എസ് യു വി വെന്യുവിനായി ഹ്യൂണ്ടായ് ബുക്കിംഗ് ആരംഭിച്ചു

Webdunia
വെള്ളി, 3 മെയ് 2019 (13:13 IST)
ഹ്യുണ്ടായിയുടെ കോം‌പാക്ട് എസ് യു വി വെന്യുവിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. മെയ് 20 വരെയാണ് വെന്യുവിനായുള്ള ആദ്യ ഘട്ട ബുക്കിംഗിന് കമ്പനി അവസരം ഒരുക്കിയിരികുന്നത്. 21,000 രൂപ അഡ്വാൻസ് പെയ്‌മെന്റ് നൽകി ഹ്യുണ്ടായിയുടെ ഒഫീഷ്യൽ വെ‌ബ്സൈറ്റ് വഴിയും, രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകൾ വഴിയും വാഹനം ബുക്ക് ചെയ്യാൻ സാധിക്കും, 8 ലക്ഷം രൂപ മുതൽ 12  ലക്ഷം രൂപ വരെയാണ് വെന്യുവിന് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കപ്പെടുന്ന വില.
 
സ്പോട്ടി ലുക്കിലുള്ള കോം‌പാക്ട് എസ് യു വിയാണ് വന്യു, ഹ്യുണ്ടയിയുടെ സ്ഥിരം ഡിസൈൻ ശൈലിയിൽനിന്നും അൽ‌പം വ്യത്യസ്തമാണ് വെന്യുവിന്റെ മുഖം തന്നെ. സ്‌പ്ലിറ്റ് ഹെഡ് ലാമ്പുകളും, വലിയ ഗ്രില്ലും, റൂഫ് ട്രെയിലുകളും എല്ലാം ചേർന്ന് മികച്ച സ്പോട്ടീവ് ലുക്ക് വാഹനത്തിന് നൽകുന്നു. ഡ്രൈവർ ഉൾപ്പടെ അഞ്ച് പേർക്ക് സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്ന വാഹനമാണ് വെന്യു.
 
സൈഡിൽ നിന്നും നോക്കുമ്പോൾ വാനത്തിന് ഏറ്റവുമധികം ഗാംഭീര്യം നൽകുന്നത് ഡയമണ്ട് കട്ട് അലോയ് വിലുകളാണ്. എല്ലാ അത്യാധുനിക സൌകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് വാഹനത്തിന്റെ ക്യാബിൻ. ആൻഡ്രോയിഡ് ഓട്ടോയും, ആപ്പിൾ കാർ പ്ലേയും കണക്ട് ചെയ്യാൻ സധിക്കുന്ന ടച്ച് സ്ക്രീൻ ഇൻഫോടെയിൻ‌മെന്റ് സിസ്റ്റം ക്യാബിനിലെ എടുത്തുപറയേണ്ട ഒന്നാണ്.
 
ഹ്യുഡയി ക്രെറ്റയിലേതിന് സമാനമെന്ന് തോന്നുന്ന മൾട്ടി ഫംഗ്ഷണൽ സ്റ്റിയറിൽ വീലുകൾ വഹനത്തിന്റെ പ്രധാന പ്രത്യേകതയാണ്. സുരക്ഷയുടെ കാര്യത്തിലും മികച്ച സംവിധാനങ്ങൾ തന്നെ വെന്യുവിൽ ഒരുക്കിയിട്ടുണ്ട്. എ ബി എസ്, ഇ ബി ഡി എന്നിവക്ക് പുറമെ, ഡുവൽ ഫ്രണ്ട് എയർബാഗ്, സ്പീഡ് അലേർട്ട്, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, റിവേർസ് പാർക്കിം സെൻസർ എന്നീ സംവിധാനങ്ങളും വാഹനത്തിൽ നൽകിയിട്ടുണ്ട്.
 
മൂന്ന് എഞ്ചിൻ വേരിയന്റുകളിലാണ് വാഹനം എത്തിയിരിക്കുന്നത് 120 പി എസ് കരുത്തും 172 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.0 ലിറ്റർ ടർബോ ജി ഡി ഐ പെട്രോൾ എഞ്ചിനിൽ 7 സ്പീഡ് ഡബിൾ ക്ലച്ച് ഓപ്ഷനോടുകൂടിയ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉണ്ടാവുക.
 
83 പി എസ് കരുത്തും 115 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റർ എം പി ഐ പെട്രോൾ എഞ്ചിൻ വേരിയന്റിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്സ് നൽകിയിരിക്കുന്നു, 90 പി എസ് കരുത്തും 220 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.4 ലിറ്റർ ഡീസൽ എഞ്ചിനിൽ 6 സ്പീഡ് ട്രാൻസ്മിഷനാണ് ഒരുക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nimisha Priya death sentence: സാഹചര്യം കൊണ്ട് കുറ്റവാളിയായി,നിമിഷപ്രിയയുടെ മരണശിക്ഷ 16ന്,മോചനത്തിനായുള്ള ശ്രമത്തിൽ ഇന്ത്യ

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

നിപ: തൃശൂരിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments