പ്രീമിയം സെഡാനായ എലാൻട്രയുടെ പുത്തൻ പതിപ്പിനെ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹ്യൂണ്ടായി. ഒക്ടോബർ മൂന്നിനാണ് വാഹനത്തിന്റെ പുതിയ പതിപ്പിനെ ഹ്യൂണ്ടായി വിപണിയിൽ അവതരിപ്പിക്കുന്നത്. വിപണിയിൽ എത്തിക്കുന്നതിന് മുന്നോടിയായി പുത്തൻ എലാൻട്രയുടെ ചിത്രങ്ങൾ ഹ്യൂണ്ടായ് പുറത്തുവിട്ടു.
കാഴ്ചയിലും ഫീച്ചറുകളിലും നിരവധി മാറ്റങ്ങളുമായാണ് പുത്തൻ എലാൻട്ര വിപണിയിൽ എത്തുന്നത്. വാഹനത്തിനായുള്ള ബുക്കിംഗ് കഴിഞ്ഞ ദിവസം ഹ്യൂണ്ടായ് ആരംഭിച്ചിരുന്നു. ഗ്രില്ലിൽ തുടങ്ങി ബോഡി ലൈനുകളിലും ബംബറിലുമെല്ലാം മാറ്റങ്ങൾ പുതിയ എലാൻട്രയിൽ കാണാം.
മസ്കുലർ ബോഡി ലൈനുകളുള്ള ബോണറ്റും, സ്റ്റൈലിഷായ ഹെക്സഗണൽ ഗ്രില്ലുമാണ് ആദ്യം കണ്ണിൽപ്പെടുന്ന മാറ്റങ്ങൾ. പുതിയ ബംബറുകളും പ്രധാന മാറ്റങ്ങളിൽ ഒന്നാണ്. ഹെഡ്‌ലാമ്പ് ഡിസൈനിനോട് ചേർന്നുനിൽകൂന്ന തരത്തിലാണ് താഴെ ട്രൈയാങ്കുലർ ഫോഗ് ലാമ്പുകൾ നൽകിയിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള അലോയ് വീലുകളും കാണാം.
ഇന്റീരിയറിൽ പുതിയ 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിറ്റം നൽകിയിട്ടുണ്ട്. ബിഎസ് 6 നിലവാരത്തിലുള്ള 2 ലിറ്റർ പെട്രോൾ എഞ്ജിനാണ് വാഹനത്തിന് കരുത്ത് പകരുക. 6 സ്പീഡ് മാനുവൽ, ടോർക്ക് കൺവേർട്ടബിൾ ട്രാൻസ്മിഷനുകളിൽ വാഹനം വാഹനം വിപണിയിൽ എത്തും.