Webdunia - Bharat's app for daily news and videos

Install App

പുതിയ ക്രെറ്റ നിശ്ചയിച്ചതിലും നേരത്തെ വിപണിയിലേക്ക്, ബുക്കിങ് കുതിക്കുന്നു !

Webdunia
വെള്ളി, 13 മാര്‍ച്ച് 2020 (13:41 IST)
ഹ്യൂണ്ടായിയുടെ ജനപ്രിയ എസ്‌യുവിയുടെ പുതിയ പതിപ്പ് ഈ മാസം 16ന് തന്നെ വിപണിയിലെത്തും. വാഹനത്തെ ഈ മാസം 17 വിപണിയിൽ അവതരിപ്പിക്കും എന്നാണ് നേരത്തെ ഹ്യൂണ്ടായ് വ്യക്തമാക്കിയിരുന്നത്. വാഹനത്തിന്റെ വിലയും 16ന് തന്നെ പ്രഖ്യാപിക്കും. ബുക്കിങ് ആരംഭിച്ച് വെറും 10 ദിവസത്തന്നുള്ളിൽ പുതുയ ക്രെറ്റ 10,000ഓളം ബുക്കിങ് സ്വന്തമാക്കിയതായി ഹ്യൂണ്ടായ് വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ഡെൽഹി ഓട്ടോ എക്സ്പോയിലാണ് വാഹനത്തെ ഹ്യൂണ്ടായ് പ്രദർശിപ്പിച്ചത്. 
 
25,000 രൂപ മുൻകൂറായി നൽകി ഹ്യൂണ്ടായ് ഡീലർഷിപ്പുകൾവഴിയും, ഓൺലൈനായും വാഹനം ബുക്ക് ചെയ്യാം. കാഴ്ചയിൽ തുടങ്ങി എഞ്ചിനിൽ വരെ മറ്റങ്ങളുമായാണ് പുതിയ ക്രെറ്റ വിപണിയിലെത്തുന്നത്. കൂടുതൽ അധുനികവും സ്പോട്ടീവുമായ ക്ലാസിക് ലുക്കിനായി വാഹനത്തിന്റെ ഡിസൈനിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് റണ്ണിംഗ് ലൈറ്റുകളോടുകൂടിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും വലിയ ഗ്രില്ലുകളും ഈ രീതിയിൽ സജ്ജീകരിക്കപ്പെട്ടതാണ്. പിന്നിലും സ്പിൽറ്റ് ടെയിൽ ലാമ്പുകളാണ് നൽകിയിരിക്കുന്നത്.
 
ഇന്റീരിയറിലൂം കൂടുതൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. സ്മാർട്ട് ബ്ലു ലിങ്ക് സംവിധാനം, ബോഷ് സ്പീക്കറുകളോടുകൂടിയ ഇൻഫോടെയിൻമെന്റ് സംവിധാനം, വോയിസ് എനേബിൾഡ് സ്മാർട്ട് പനോരമിക് സൺറൂഫ് എന്നിവ എടുത്തുപറയേണ്ടവയാണ്. ആദ്യ തലമുറ ക്രെറ്റയെക്കാൾ രണ്ടാം തലമുറയിൽ എത്തുന്ന വാഹനത്തിന് വലിപ്പം കൂടുതലായിരിക്കും. 4300 എംഎം നീളവും 1790 എംഎം വീതിയും 1622 എംഎം ഉയരവുമാണ് വാഹനത്തിന് ഉണ്ടാവുക. 2610 എംഎമ്മാണ് പുതിയ ക്രെറ്റയുടെ വീൽബേസ്. 
 
115 പിഎസ് പവറും, 14.7 കെജിഎം ടോർക്കും സൃഷ്ടിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ പെട്രോൾ, 115 പിഎസ് കരുത്തും, 25.5 കെജിഎം ടോർക്കും സൃഷ്ടിക്കാൻ ശേഷിയുള്ള 1.5 ഡീസൽ, 140 പിഎസ് കരുത്ത് നൽകാൻ ശേഷിയുള്ള 1.4 ലിറ്റർ ടർബോ പെട്രോൾ, എഞ്ചിൻ വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുക. 6 സ്പീഡ് മാനുവൽ, ഓട്ടോമറ്റിക് ഗിയർ ബോക്സുകളാണ് 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ഉണ്ടാവുക. 7 പീഡ് സിവിടി ട്രാൻസ്മിഷനായിരിക്കും ടർബോ ചാർജ്‌ഡ് പെട്രോൾ എഞ്ചിനിൽ ഉണ്ടാവുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

റോഡിലെ കുഴികളില്‍ വീണ് അപകടമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ കേസെടുക്കും-ജില്ലാ കളക്ടര്‍

VS Achuthanandan: ജനങ്ങളെ നിയന്ത്രിക്കാന്‍ പാടുപെട്ട് പൊലീസും പാര്‍ട്ടിയും; ഏഴ് മണിക്കെങ്കിലും സംസ്‌കാരം നടത്താന്‍ ആലോചന

അയർലൻഡിൽ ഇന്ത്യക്കാരനെതിരെ വംശീയാക്രമണം, കൂട്ടം ചേർന്ന് മർദ്ദിച്ച ശേഷം നഗ്നനാക്കി വഴിയിലുപേക്ഷിച്ചു

Gold Price: മെരുക്കാനാവാതെ സ്വർണവില, 75,000 കടന്നു

VS Achuthanandan: വലിയ ചുടുകാട്ടില്‍ വി.എസ് അന്ത്യവിശ്രമം കൊള്ളുക ഇവിടെ; തൊട്ടടുത്ത് പ്രിയ സുഹൃത്ത്

അടുത്ത ലേഖനം
Show comments