Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെൻസെക്സ് 1,941 പോന്റുകൾ താഴ്ന്നു. നിഫ്റ്റി 10,500ന് താഴെ വലിയ തകർച്ചയിൽ ഓഹരി വിപണി

സെൻസെക്സ് 1,941 പോന്റുകൾ താഴ്ന്നു. നിഫ്റ്റി 10,500ന് താഴെ വലിയ തകർച്ചയിൽ ഓഹരി വിപണി
, തിങ്കള്‍, 9 മാര്‍ച്ച് 2020 (17:29 IST)
ലോകമാകെ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരിവിപണി സൂചിക. കൊറോണ കേസുകൾ ലോകമെങ്ങും വർധിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ കൂട്ടമായി ഓഹരികൾ വിറ്റൊഴിയുന്നതാണ് വിപണിയെ മോശമായി ബാധിക്കുന്നത്. ഇതിനു പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ വലിയ കുറവുണ്ടായതും ഓഹരി വിപണിയെ ബാധിച്ചു.
 
സെൻസെക്‌സ് 1,941 പോയന്റുകൾ താഴ്ന്ന് 35,634.95 എന്ന നിലയിലും നിഫ്‌റ്റി 538 പോയന്റുകൾ താഴ്‌ന്ന് 10,451 എന്ന നിലയിലും എത്തി. ഓഹരി വിപണിയിൽ ഒരു ദിവസത്തിനുള്ളിൽ സംഭവിക്കുന്ന ഏറ്റവും വലിയ താഴ്ചയാണ് ഇത്. എല്ലാ സെക്ടറുകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്‌സ് 36,400 നിലവാരത്തിത്തിലും. നിഫ്‌റ്റി 10,657 എന്ന നിലയിലും നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.  ബിപിസിഎല്‍, ഭാരതി ഇൻഫാടൽ, യെസ് ബാങ്ക്, എയ്ഷെർ മോട്ടോർസ് തുടങ്ങിയ ഓഹരികൾ വിപണിയിൽ നേരിയ നേട്ടം രേഖപ്പെടുത്തി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി അക്രമിക്കപ്പെട്ട കേസ്: ബിന്ദു പണിക്കരും മൊഴി മാറ്റി, കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ