Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് വെന്യു തരംഗം; ദിവസവും 800ലധികം ബുക്കിംഗ്, ബ്രെസയുടെ ആധിപത്യം ഇല്ലാതായേക്കും

രാജ്യത്ത് വെന്യു തരംഗം; ദിവസവും 800ലധികം ബുക്കിംഗ്, ബ്രെസയുടെ ആധിപത്യം ഇല്ലാതായേക്കും
, ചൊവ്വ, 30 ജൂലൈ 2019 (17:22 IST)
ഹ്യുണ്ടായിയുടെ കോംപാക്ട് എസ് യു വി വെന്യു ഇന്ത്യൻ വാഹന വിപണിയിൽ തരംഗമായി മാറുകയാണ്. ബുക്കിംഗ് ആരംഭിച്ച് വെറും 60ദിവത്തിനുള്ളിൽ 50,000 ബുക്കിംഗാണ് വാഹനം സ്വന്തമാക്കിയത്. ദിവസവും ശരാശരി 833 യൂണിറ്റുകളാണ് ബുക്ക് ചെയ്യപ്പെടുന്നത്. നിർമ്മാണം പൂർത്തിയാക്കിയ 18,000 യുണിറ്റുകൾ ഇതിനോടകം വിതരണംചെയ്തു. ഹ്യുണ്ടായ്‌യുടെ ബ്ലു‌ലിങ്ക് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുള്ള വാഹനങ്ങളാണ് വിതരണം ചെയ്യപ്പെട്ടവയിൽ പകുതിയിലധികവും. 
 
മെയ് ഇരുപത്തി ഒന്നിനാണ് വാഹനത്തെ ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി മെയ് 2ന് തന്നെ ആരംഭിച്ചിരുന്നു. ആദ്യ ദിവസം തന്നെ 2000 ബുക്കിംഗാണ് ഹ്യുണ്ടായ് വെന്യു സ്വന്തമാക്കിയത്. ആറുമുതൽ എട്ട് വരെ ആഴ്ച വാഹനത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്. 1.0 ലീറ്റർ ടർബോ പെട്രോൾ എൻജിനും ഏഴു സ്പീഡ് ഡി സി ടി ഓട്ടമാറ്റിക് ഗിയർബോക്സുമുള്ള വെന്യുവിനാണ് ആവശ്യക്കാർ എറെയും എന്ന് ഡീലമാർ വ്യക്തമാക്കുന്നു. 
 
ഇതു കഴിഞ്ഞാൽ 1.4 ലിറ്റർ ഡീസൽ എഞ്ചിൻ പതിപ്പിനോടാണ് ആളുകൾക്ക് താല്പര്യം. 6.50 ലക്ഷമാണ് ഹ്യുണ്ടായ് വെന്യുവിന്റെ അടിസ്ഥാന മോഡലിന്റെ എക്സ് ഷോറൂം വില. 10.84 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഉയർന്ന മോഡലിന്റെ വിപണി വില. രണ്ട് പെട്രോൾ എഞ്ചനുകൾ, ഒരു ഡീസൽ എഞ്ച്ൻ എന്നിങ്ങനെ മൂന്ന് എഞ്ചിൻ പതിപ്പുകളിൽ പതിമൂന്ന് വേരിയന്റുകളിലാണ് വാഹനം വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. എട്ട് പെട്രോൾ വേരിയന്റുകളും അഞ്ച് ഡീസൽ വേരിയന്റുകളിലുമാണ് വാഹനം എത്തിയിരിക്കുന്നത്. 
 
120 പി എസ് കരുത്തും 172 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.0 ലിറ്റർ ടർബോ ജി ഡി ഐ പെട്രോൾ എഞ്ചിനിൽ 7 സ്പീഡ് ഡബിൾ ക്ലച്ച് ഓപ്ഷനും 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമാണ് ഉണ്ടാവുക. 83 പി എസ് കരുത്തും 115 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റർ എം പി ഐ പെട്രോൾ എഞ്ചിൻ വേരിയന്റിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്സാ‍ണ് ഉണ്ടാവുക, 90 പി എസ് കരുത്തും 220 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.4 ലിറ്റർ ഡീസൽ എഞ്ചിനിൽ 6 സ്പീഡ് ട്രാന്മിഷനാണ് ഒരുക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാമറൂണിനോട് 'അവതാർ’ എന്ന പേര് നിർദേശിച്ചത് താനെന്ന് നടൻ ഗോവിന്ദ്, ആഘോഷമാക്കി ട്രോളർമാർ