Webdunia - Bharat's app for daily news and videos

Install App

കാഴ്‌ച മറയരുത്, കാറിനുള്ളിലെ അലങ്കാരങ്ങളും നിയമവിരുദ്ധം

Webdunia
ശനി, 6 മാര്‍ച്ച് 2021 (08:51 IST)
തിരുവനന്തപുരം: ഡ്രൈവറുടെ കാഴ്‌ച മറയുന്ന തരത്തിൽ കാറിൽ തൂക്കുന്ന അലങ്കാരവസ്‌തുക്കളും നിയമവിരുദ്ധം. മുൻവശത്തെ വിൻഡ് സ്‌ക്രീനിന്റെ മധ്യഭാഗത്ത് കാറിനുള്ളിലുള്ള റിയർവ്യൂ ഗ്ലാസിൽ അലങ്കാരവസ്തുക്കളും മാലകളും തൂക്കിയിടുന്ന പ്രവണത വ്യാപകമാണ്. ഇത് ഡ്രൈവർമാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നതായി കണ്ടതിനെത്തുടർന്നാണ് നടപടിയെടുക്കാൻ സർക്കാർ ട്രാൻസ്പോർട്ട് കമ്മിഷണർക്കു നിർദേശം നൽകിയത്.
 
അതേസമയം പിൻവശത്ത് ഗ്ലാസിൽ കാഴ്ചമറയ്ക്കുന്ന വിധത്തിൽ വലിയ പാവകളെവെക്കുന്നതും കുഷ്യനുകൾ ഉപയോഗിച്ച് കാഴ്‌ച മറയ്‌ക്കുന്നതും കുറ്റകരമാണ്. വാഹനങ്ങളുടെ ചില്ലുകൾ പൂർണമായും സുതാര്യമായിരിക്കണം. സ്റ്റിക്കറുകൾ, കൂളിങ് പേപ്പറുകൾ, കർട്ടനുകൾ എന്നിവ ഉപയോഗിക്കാൻപാടില്ല. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് സർക്കാർ നടപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ

നേത്രരോഗം പാരമ്പര്യമായി മക്കള്‍ക്കും വന്നു; 32കാരി മക്കളെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

കാനഡയിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു

മറ്റുള്ളവരെ വിലയ്‌ക്കെടുക്കില്ല, ഭേദം ചെന്നിത്തല; കോണ്‍ഗ്രസില്‍ സതീശനെതിരെ പടയൊരുക്കം

PV Anvar: ഇത്തവണ മത്സരിക്കില്ല, പക്ഷേ 2026 ല്‍ ഞാന്‍ തന്നെ; ജോയ് അന്‍വറിന്റെ നോമിനി?

അടുത്ത ലേഖനം
Show comments