റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കൂടി ഉയർത്തിയതോടെ വായ്പ പലിശയിൽ വർധനവുണ്ടാകുമെന്ന് ഉറപ്പായി. പണപ്പെരുപ്പത്തെ ചെറുക്കുന്നതിനായി കഴിഞ്ഞ ഒൻപത് മാസത്തിനിടെ 2.50 ശതമാനമാണ് റിപ്പോ നിരക്ക് ഉയർത്തിയത്. ബാങ്കുകൾ ഇതിനകം തന്നെ വായ്പ പലിശയിൽ 2 ശതമാനത്തിലേറെ വർധന വരുത്തിയിട്ടുണ്ട്.
വായ്പകളിൽ പലിശ ഉയരുമ്പോൾ ഇഎംഎ കൂട്ടുന്നതിന് പകരം കാലാവധി ഉയർത്താനാണ് ബാങ്കുകൾ ശ്രമിക്കുന്നത്. പലിശയുടെ ആഘാതം കുറയ്ക്കുന്നതിനായി ബാങ്കൂകൾ സാധാരണയായി കാലാവധി വർധിപ്പിക്കുകയാണ് ചെയ്യാറുള്ളത്. കഴിഞ്ഞ 9 മാസത്തിലെ റിപ്പോ നിരക്കിലെ വർധനവിനെ തുടർന്ന് കാലാവധി കൂട്ടുന്നതിനൊപ്പം തിരിച്ചടവ് തുകയും ബാങ്കുകൾ വർധിപ്പിക്കാൻ സാധ്യതയേറെയാണ്.