Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡിന്റെ ഭാരവും ജനങ്ങൾക്ക്? നികുതി നിരക്ക് ഉയർത്താൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്

കൊവിഡിന്റെ ഭാരവും ജനങ്ങൾക്ക്? നികുതി നിരക്ക് ഉയർത്താൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്
, ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (13:52 IST)
ജിഎസ്‌ടി നിരക്കുകൾ ഉയർത്താൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്. ജിഎസ്‌ടി സമിതി നികുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചനകളിലാണെന്ന് ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡിസംബറിൽ സമിതി യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനത്തിലെത്തും.
 
നിലവിൽ അഞ്ച്, 12, 18, 28 എന്നിങ്ങനെയുള്ള നികുതി നിരക്ക് ഘടന. ഇതിലെ ഏറ്റവും കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ 6, 13 എന്ന രീതിയിൽ ഉയർത്താനാണ് ആലോചിക്കുന്നത്. അടുത്തമാസം അവസാനത്തോടെ ഇത് സംബന്ധിച്ച ശുപാർശ സമിതിയുടെ പരിഗണനയ്ക്ക് വരും. എന്നാൽ ന്ദ്രസർക്കാരിൽ നിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. അടുത്ത വർഷം ആദ്യം വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരമൊരു തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ പോകുമോയെന്നും സംശയമാണ്.
 
ഇന്ധനവില വർധനവിൽ ജനം വലയുമ്പോൾ നികുതി ഘടനയിൽ മാറ്റം വരുത്തുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയില്ലെന്ന് വിലയിരുത്തുമ്പോഴും കൊവിഡിന്റെ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാരിനും വലിയ വരുമാന നഷ്ടം ഉണ്ടാക്കിയിട്ടുണ്ട് എന്നതിനാൽ  റവന്യൂ കമ്മി മറികടക്കാൻ വരുമാനം വർധിപ്പിച്ചേ മതിയാകൂ എന്ന നിലയിലാണ് സർക്കാരുകൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന വിവാഹ ഭേദഗതി നിയമം രാജസ്ഥാൻ സർക്കാർ പിൻവലിച്ചു