ഒരു ഡോളര്‍ കിട്ടാന്‍ 84.07 രൂപ കൊടുക്കണം; ഇന്ത്യന്‍ രൂപയ്ക്ക് 'പുല്ലുവില'
യുഎസ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ രൂപയുടെ മൂല്യം തിങ്കളാഴ്ചയോടെ 84.20 രൂപയായി കുറയാന്‍ വരാ സാധ്യതയുണ്ട്
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 84.07 ആയി താഴ്ന്നു. അതായത് ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ 84.07 രൂപ നല്‍കണം. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഇനിയും കുറയുമെന്നാണ് സൂചന.
രൂപയുടെ മൂല്യം ഇനിയും ഇടിയാതിരിക്കാന്‍ ആര്‍ബിഐ ചില ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും മുന്‍ ദിവസങ്ങളില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങള്‍ ഇല്ല. ഇന്ന് രാവിലെ 84.08 രൂപ ആയിരുന്നത് വൈകിട്ട് ആയപ്പോഴേക്കും 84.07 ആയി മെച്ചപ്പെട്ടു. കഴിഞ്ഞ ഒക്ടോബര്‍ 11 നു ഡോളറിനെതിരെ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം 84.10 ആയി കുറഞ്ഞിരുന്നു.
യുഎസ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ രൂപയുടെ മൂല്യം തിങ്കളാഴ്ചയോടെ 84.20 രൂപയായി കുറയാന്‍ വരാ സാധ്യതയുണ്ട്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് രൂപയുടെ മൂല്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഒക്ടോബറില്‍ മാത്രം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 1100 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്.