Webdunia - Bharat's app for daily news and videos

Install App

ബിഎസ്-6 നിലവാരത്തിലേക്ക് ഇന്നോവ ക്രിസ്റ്റയും, ബുക്കിംഗ് ആരംഭിച്ചു !

Webdunia
തിങ്കള്‍, 6 ജനുവരി 2020 (18:37 IST)
ഇന്ത്യൻ വിപണിയിൽ വലിയ വിജയമായി മാറിയ ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവ ക്രിസ്റ്റയും ഇനി ബിഎസ് 6 നിലവാരമുള്ള എൻഞ്ചിനുകളിൽ വിപണിയിലേക്ക്. അടുത്ത മാസത്തോടെ തന്നെ ബിഎസ്-6 നിലവാരത്തിലുള്ള ഇന്നോവ ക്രിസ്റ്റ വിപണിയിലെത്തും. വഹനത്തിനായുള്ള ബുക്കിങ് ഇതിനോടകം തന്നെ ടൊയോട്ട ആരംഭിച്ചുകഴിഞ്ഞു. 50,000 രൂപ മുൻകൂറായി നൽകി വാഹനം ബുക്ക് ചെയ്യാനാകും.
 
ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിൽ ഇറങ്ങുന്ന വഹനങ്ങളിൽ ബിഎസ്-6 നിലവാരത്തിലുള്ള എഞ്ചിനുകൾ കേന്ദ്രസർക്കാർ നിർബന്ധമാക്കിയതോടെയാണ് ടൊയോട്ടയുടെ നടപടി. പുതിയ 2.4 ലിറ്റർ, 2.8 ലിറ്റർ ഡീസൽ എഞ്ചിനുകളിലും, 2.7 ലിറ്റർ പെട്രോൾ എഞ്ചിനിലുമാണ് വാഹനം വിപണിയിൽ എത്തുക. 
 
15.36 ലക്ഷം രൂപ മുതൽ 24.06 ലക്ഷം രൂപ വരെയാണ് ബിഎസ്-6 എഞ്ചിൻ പതിപ്പുകളിലെ ഇന്നോവ ക്രിസ്റ്റയുടെ വിവിധ വകഭേതങ്ങൾക്ക് ഡൽഹി എക്സ് ഷോറൂം വില. പുതിയ എഞ്ചുകൾക്ക് പുറമെ സ്റ്റെബിലിറ്റി കൺട്രോൾ ഹിൽ അസിസ്റ്റ് കൺട്രോൾ, എമർജെൻസി ബ്രേക്ക് സിഗ്നൽ, തുടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ബിഎസ്‌-6 ഇന്നോവ ക്രിസ്റ്റയിൽ ടൊയോട്ട ഒരുക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments