Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രമസമാധാനം കാക്കാനാകുന്നില്ലെങ്കിൽ രാജിവച്ച് പുറത്തുപോകണം: അമിത് ഷാ മസ്റ്റ് റിസൈൻ ക്യാംപെയിൻ ട്വിറ്ററിൽ ട്രെൻഡിങ്

ക്രമസമാധാനം കാക്കാനാകുന്നില്ലെങ്കിൽ രാജിവച്ച് പുറത്തുപോകണം: അമിത് ഷാ മസ്റ്റ് റിസൈൻ ക്യാംപെയിൻ ട്വിറ്ററിൽ ട്രെൻഡിങ്
, തിങ്കള്‍, 6 ജനുവരി 2020 (17:13 IST)
ഡൽഹി: രാജ്യത്തെ ക്രമസമാധാനം സംരക്ഷിക്കാൻ സാധിക്കില്ലെങ്കിൽ അമിത് ഷാ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവക്കണം എന്ന് ആവശ്യപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ക്യാംപെയിന്. അമിത് ഷാ മസ്റ്റ് റിസൈൻ എന്ന ഹാഷ്ടാഗാണ് ഇപ്പോൾ ട്വിറ്റർ ട്രെൻഡിങിൽ ഒന്നാമത്. 15,000ലധികം അധികം ആളുകൾ ഇപ്പോൾ തന്നെ ഹാഷ്ടാഗിൽ ട്വീറ്റുകളുമായി രംഗത്തെത്തി കഴിഞ്ഞു.
 
ക്യാംപെയിൻ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമായിട്ടുണ്ട്. ഡൽഹിയിൽ ജെഎൻയു സർവകലാശാലയിൽ അക്രമികൾ വിദ്യാർത്ഥികളെയും അധ്യാപകരെയും ഉൾപ്പടെ ക്രുര മർദ്ദനത്തിന് ഇരയാക്കിയത്തിന് പിന്നാലെയാണ് അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.
 
കടുത്ത വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയ ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്. സ്വതന്ത്ര്യാനന്തര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരിതം ഉണ്ടാക്കിയ  കൂട്ടുകെട്ടാണ് മോദി അമിത് ഷാ കൂട്ടുകെട്ട്. അമിത് ഷായുടെ നേതൃത്വത്തിൽ രാജ്യത്തെ സമാധാനവും ഭരണഘടനയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നെല്ലാം സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗ് ഏറ്റെടുത്തവർ വിമർശനം ഉന്നയിക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വിദ്വേഷത്തിനും അക്രമത്തിനുമെതിരെ ഒന്നിക്കണം, ഇത് ക്രൂരതയാണ്'; ജെഎൻയു വിദ്യാർത്ഥികൾക്ക് പിന്തുണയുമായി നിവിൻ പോളി