Webdunia - Bharat's app for daily news and videos

Install App

കിയ എസ് യു വി ഇന്ത്യയിലെത്തുന്നത് ഒരുങ്ങി തന്നെ, ഇന്റീരിയർ ചിത്രങ്ങൾ !

Webdunia
ശനി, 25 മെയ് 2019 (15:23 IST)
കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ ഇന്ത്യൻ വാഹന വിപണിയിൽ കരുത്തുകാട്ടാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയി പുറത്തിറക്കുന്ന ആദ്യ വാഹനത്തിന്റെ രേഖാചിത്രം നേരത്തെ തന്നെ കിയ പുറത്തുവിട്ടിരുന്നു ഇപ്പോഴിതാ വാഹനത്തിന്റെ ഇന്റീരിയറിന്റെ രേഖാ ചിത്രങ്ങൾ കൂടി കിയ പുറത്തു വിട്ടിരിക്കുകയാണ്.  
 
ഇന്റീരിയറിലെ പ്രീമിയം ഫീച്ചറുകൾ ദൃശ്യമാകുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ കിയ പുറത്തുവിട്ടിരിക്കുന്നത്. ഒതുക്കമാർന്ന ശൈലിയിലാണ് വാഹനത്തിന്റെ ഇന്റീരിയർ സജ്ജീകരിച്ചിരിക്കുന്നത്. ഇന്ഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പടെയുള്ള അത്യാധുനില സംവിധനങ്ങളും ചിത്രങ്ങളിൽ കാണാം. 


 
2018ലെ ഓട്ടോ എക്സ്‌പോയിൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ എസ് പി എന്ന കൺസെപ്‌റ്റ് മോഡലിനെയാണ് കിയ ഇന്ത്യയിലെത്തിക്കുന്നത്. കാഴ്ചയിൽ തന്നെ കരുത്ത് വെളിവാകുന്ന അഗ്രസീവ് ഡിസൈനാണ്` വാഹനത്തിന് നൽകിയ്രിക്കുന്നത്, ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന് ഡിസൈൻ ശൈലിയെ വേണമെങ്കിൽ വിശേഷിപ്പിക്കാം.
 
കടുവയുടെ മൂക്കിന് സമാനമെന്ന് തോന്നിക്കുന്ന പ്രത്യേക ഡിസൈനിലുള്ള ഗ്രില്ലാണ് വാഹനത്തിന് അഗ്രസീവ് ലുക്ക് നൽകുന്നതിലെ പ്രധാന ഘടകം. നിണ്ടുപാരന്ന ബോണറ്റും എലി ഇ ഡി ഹെഡ് ലാമ്പുകളും ഈ ഗാംഭീര്യം വർധിപ്പിക്കുന്നു. ഷാർപ്പ് സ്ട്രോങ് ലൈനുകൾ വാഹനത്തിന്റെ ബോഡിയിൽ ഉടനീളം കാണാൻ സാധിക്കും. ജൂൺ 20നാണ് വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments