Webdunia - Bharat's app for daily news and videos

Install App

മാഗ്നൈറ്റ് എസ്‌യുവിയുടെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ട് നിസ്സാൻ, ചിത്രങ്ങൾ !

Webdunia
ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (13:26 IST)
ഉടൻ ഇന്ത്യൻ വിപണിയിലെത്തിയ്ക്കുന്ന മാഗ്നൈറ്റിന്റെ എക്സ്റ്റീരിയർ ഡിസൻ പൂർണമായും പരിചയപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ വാഹനത്തിന്റെ ഇന്റീരിയറിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് നിസ്സാൻ. മാഗ്നൈറ്റ് ഈ മാസം തന്നെ വിപണിയിൽ അതരിപ്പിയ്ക്കും എന്നാണ് പ്രതീക്ഷിയ്ക്കെപ്പെടുന്നത്. കറുപ്പ് ചുവപ്പ് നിറത്തിൽ ഏറെകോംപാക്ട് ആയ ഇന്റീരിയർ ചിത്രത്തിൽ കാണാം. വലിയ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ഇന്റീരിയറിൽ എടുത്തുപറയേണ്ട സവിശേഷത. 
 
വാഹനത്തിന്റെ പരീക്ഷണ ഓട്ടം നിസാൻ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇന്ത്യൻ വിപണിയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്യുന്ന വാഹനമാണ് നിസ്സാൻ മാഗ്നൈറ്റ്. കഴ്ചയിൽ കരുത്ത് തോന്നുന്ന ഡിസൈനാണ് മാഗ്നൈറ്റിന് നൽകിയിരിയ്ക്കുന്നത്. വലിയ ഗ്രില്ലിന്റെ ഡിസൈനാണ് ഇതിൽ ഏറ്റവും പ്രധാനം, വശങ്ങളിലും ഈ കരുത്തൻ ഡിസൈൻ ശൈലി വ്യക്തമാണ്. റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം ഒരുക്കുന്നത്. 

 
നാലുമീറ്ററിൽ താഴെ വലിപ്പമുള്ള വാഹനം റെനോ ട്രൈബർ ഒരുക്കിയിരിയ്ക്കുന്ന സിഎംഎഫ്എ പ്ലാറ്റ്ഫോമിലാണ് ഒരുക്കുന്നത്. എച്ച് ആർ 10 എന്ന കോഡ്‌നാമത്തിൽ വികസിപ്പിയ്ക്കുന്ന പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് ആയിരിയ്ക്കും വാഹനത്തിന് കരുത്ത് പകരുക. എന്നാണ് റിപ്പോർട്ടുകൾ. മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ, ഹ്യൂണ്ടായ്‌യുടെ വെന്യു, മഹീന്ദ്രയുടെ എക്സ്‌യുവി 300 എന്നിവയായിരിക്കും നിസാൻ മാഗ്നൈറ്റിന്റെ പ്രധാന എതിരാളികൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

അടുത്ത ലേഖനം
Show comments