Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിസംബറോടെ ട്രെയിൻ സർവീസുകൾ പൂർണമായും പുനഃസ്ഥാപിച്ചേയ്ക്കും: മാർച്ച് വരെ പ്രത്യേക നിരക്ക്

ഡിസംബറോടെ ട്രെയിൻ സർവീസുകൾ പൂർണമായും പുനഃസ്ഥാപിച്ചേയ്ക്കും: മാർച്ച് വരെ പ്രത്യേക നിരക്ക്
, ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (10:49 IST)
ഡൽഹി: ഡിസംബറോടെ രാജ്യത്തെ ട്രെയിൻ സർവീസുകൾ പൂർണമായും പുനഃസ്ഥാപിയ്ക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഇതുമായി ബന്ധപ്പെട്ട നിർദേശം ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. 100 ട്രെയിൻ സർവീസുകൾ ഉടൻ തന്നെ പുനരാരംഭിയ്ക്കാനും ഉന്നതതല സമിതി ധാരണയായി. 
 
സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് ട്രെയിൻ സർവീസുകൾ പുനരാരംഭിയ്ക്കാനാകും എന്നാണ് റെയിൽവേയുടെ പ്രതീക്ഷ. സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനായി അടുത്ത മാർച്ച് വരെ പ്രത്യേക നിരക്കിലായിരിയ്ക്കും ട്രെയിൻ സർവീസുകൾ. അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ ഉടന്‍ 100 ട്രയിനുകളും അഞ്ചാം ഘട്ടത്തിന്റെ ആദ്യം 250 ട്രയിനുകളും പുനഃസ്ഥാപിക്കാനാണ് റെയിൽവേയുടെ നീക്കം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് നാലാം ഘട്ട നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കേരളത്തിലും ബാധകമായിരിക്കുമെന്ന് ചീഫ് സെകട്ടറി