ഡ്യുവല്‍ക്യാമറയും 3 ജിബി റാമുമായി ഐഫോണ്‍ 7 സെപ്റ്റംബര്‍ 12ന് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്
ആപ്പിള്‍ കമ്പനിയുടെ ഏറ്റവും പുതിയഫോണ്‍ ഐഫോണ്‍ 7 സെപ്റ്റംബര്‍ 12 ന് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്.
ആപ്പിള്‍ കമ്പനിയുടെ ഏറ്റവും പുതിയഫോണ്‍ ഐഫോണ്‍ 7 സെപ്റ്റംബര്‍ 12 ന് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ 7ന് പുറമേ ഐഫോണ്‍ 7 പ്ലസ് ഐഫോണ്‍ 7 പ്രോ എന്നീ മോഡലുകളും ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന.
3 ജിബി റാമുമായാണ് ഐഫോണ്‍ 7 എത്തുന്നത്. പുതിയ ഡ്യുവല്‍ക്യാമറ എന്ന സവിശേഷതയും ഇതില്‍ ഉണ്ടാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വേഗതയാര്‍ന്ന പെര്‍ഫോമന്‍സിനായി ആപ്പിള്‍ എ10 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്.
താരതമ്യേന വലിയ ബാറ്ററികളാവും ഈ ഫോണില്‍ ഉണ്ടാവുകയെന്നാണ് അറിയുന്നത്. കൂടാതെ 32 ജിബിയുടെ ന്യൂബേസ് സ്റ്റോറേജ് വാരിയന്റും പുറത്തിറക്കുമെന്നാണ് അറിയുന്നത്. ഇതുകൂടാതെ 128ജിബി, 256 ജിബി എന്നീ വാരിയന്റും കമ്പനി പുറത്തിറക്കുന്നുണ്ടെന്നാണ് വിവരം.