അതിശയിപ്പിക്കുന്ന വിലയും അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഐവൂമി മി 2 വിപണിയില്‍ !
ഐവൂമി മി 2 4G VoLTE ഫോണ്‍ പുറത്തിറക്കി
ഐവൂമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഐവൂമി മി 2 വിപണിയിലെത്തി. ആന്‍ഡ്രോയിഡ് 7.0ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 4.5 ഇഞ്ച് ഡിസ്ല്പേയാണ് കമ്പനി നല്‍കിയിട്ടുള്ളത്. 4ജി വോള്‍ട്ട് സവിശേഷതയോടെ എത്തുന്ന ഈ ഫോണിന് 3999 രൂപയാണ് വില.
ക്വാഡ് കോര്‍ പ്രൊസസറാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2 ജിബി റാം, 16 ജിബി ഇന്‍റേര്‍ണല്‍ സ്റ്റോറേജ്, 8 മെഗാപിക്സല്‍ പിന്‍ ക്യാമറ, 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, 2000എംഎഎച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഫോണിന്റെ പ്രത്യേകതയാണ്.