Webdunia - Bharat's app for daily news and videos

Install App

ഐഫോൺ 7ന് 20,010 രൂപ, മാക് ബുക്കിന് 30,910 രൂപ !!!; തകര്‍പ്പന്‍ ഓഫറുകളുമായി ഐവേള്‍ഡ്

20,010 രൂപ ഡിസ്‌ക്കൗണ്ടുമായി ഐഫോണ്‍ 7 എത്തുന്നു!

Webdunia
ശനി, 15 ഏപ്രില്‍ 2017 (17:03 IST)
ഒരു പുതിയ ഐഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹമില്ലാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍ ഇതാ ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഏറ്റവും പുതിയ ഐഫോണുകൾക്കും മാക്ബുക്കിനും വൻ വിലകിഴിവാണ് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഐവേൾഡ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഐവേൾഡിൽ ആപ്പിളിന്റെ മറ്റുള്ള ഉൽപന്നങ്ങൾക്കും വൻ ഓഫറാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
 
50,000 രൂപയ്ക്ക് മുകളിൽ വില വരുന്ന 32 ജിബി ഐഫോൺ 7ന് 20,010 രൂപയുടെ ഇളവ് നല്‍കി 39,990 രൂപയ്ക്കാണ് ഐവേൾഡ് വിൽക്കുന്നത്. നിങ്ങള്‍ക്ക് ഈ ഫോണ്‍ വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റ്,  ഗുഗുഗ്രാമിലെ എയ്റോസിറ്റി, നോയിഡയിലെ ലോജിക്സ് സിറ്റി സെന്റർ എന്നിവിടങ്ങളിലെ ഐവേൾഡിന്റെ സ്റ്റോറുകളില്‍ ലഭ്യമാകും.   
 
ഐഫോണ്‍ 7 മാത്രമല്ല, ആപ്പിളിന്റെ തന്നെ മറ്റൊരു ജനപ്രിയ മോഡലായ മാക്ബുക്ക് എയറിന് 30,910 രൂപയുടെ ഇളവാണ് ഐവേള്‍ഡ് നല്‍കുന്നത്. അതായത് 80,900 രൂപ വിലയുള്ള മാക് ബുക് എയർ 49,990 രൂപയ്ക്ക് ലഭ്യമാകുമെന്ന് സാരം. ഐഫോണിന്റെ ഏറ്റവും പുതിയ റെഡ് വേരിയന്റുകളും ഐവേള്‍ഡ് സ്റ്റോറുകളില്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 
 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാട്ട്സ്ആപ്പ് മുതല്‍ ഇന്‍സ്റ്റാഗ്രാം വരെ: ബാറ്ററി കളയുന്ന 10 സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ ഇവ

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

അടുത്ത ലേഖനം
Show comments