Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുത്തൻ തലമുറ ഇലക്‌ക്ട്രോണിക് വാഹനങ്ങൾ വികസിപ്പിക്കാൻ ജാഗ്വർ ലാൻഡ് റോവറും ബി എം ഡബ്ല്യുവും ഒന്നിക്കുന്നു !

പുത്തൻ തലമുറ ഇലക്‌ക്ട്രോണിക് വാഹനങ്ങൾ വികസിപ്പിക്കാൻ ജാഗ്വർ ലാൻഡ് റോവറും ബി എം ഡബ്ല്യുവും ഒന്നിക്കുന്നു !
, ചൊവ്വ, 11 ജൂണ്‍ 2019 (14:15 IST)
മികച്ച ആഡംബര ഇലക്ട്രോണിക് കാറുകൾ വികസിപ്പിച്ചെടുക്കുന്നതിനായി പ്രീമിയം വാഹന നിർമ്മാതാക്കളായ ജാഗ്വർ ലാൻഡ് റോവറും ബി എം ഡബ്ല്യുവും കൊളാബൊറേഷൻ പ്രൊജക്ടിൽ ഒന്നിക്കുന്നു, പുത്തൻ തലമുറ ഇലക്ട്രിക്റ്റ് ഡ്രൈവിംഗ് യൂണിറ്റ്സ് വികസിപ്പിച്ചെടുക്കുകയാണ് കൊളാബൊറേഷൻ പ്രൊജക്ട് കൊണ്ട് ഇരു കമ്പനികളും ലക്ഷ്യം വക്കുന്നത്. 
 
ഓട്ടോണോമസ് കണക്റ്റഡ് ഇലക്ട്രിക് ഷെയർഡ് എന്ന പുത്തൻ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിനായി ഇരു കമ്പനികളും ഇൻവെസ്റ്റ്‌മെന്റ് നടത്തും. പുത്തൻ തലമുറ ഇലക്ട്രോണിക് വാഹനങ്ങൽ നിർമ്മിക്കുന്നതിനായി ഇരു കമ്പനികളും പ്രത്യേകം എരിയകളിൽ എഞ്ചിനിയറിംഗ് നടത്തും. ജാഗ്വർ ലാൻഡ് റോവർ ഐ പേസ് എന്ന പേരിലും, ബി എം ഡബ്ല്യു ഐ 3 എന്ന പേരിലും ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തിച്ചതാണ്, 
 
ജാഗ്വർ ലാൻഡ് റോവർ ഐ പേസ് 2019 വേൾഡ് കാർ ഓഫ് ദ് ഇയർ പുരസ്കാരവും, ബി എം ഡബ്ല്യു ഐ\ 3 എസ് വേൾഡ് ഗ്രീൻ കാർ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരു കമ്പനികളുടെ ടെക്കനോളജിയെ അടിസ്ഥാനപ്പെടുത്തി പുത്തൻ തലമുറ ഇലക്ക്ട്രിക് വാഹനങ്ങൾക്ക് രൂപം നൽകാൻ ജാഗ്വർ ലാൻഡ് റോവറും ബി എം ഡബ്ല്യുവും തീരുമാനിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“ഞങ്ങളുടെ നാട്ടിലും ഒരു ചേച്ചിയുണ്ടായിരുന്നു അവരും ഒറ്റബെല്ലിന് ഫോണ്‍ എടുക്കുമായിരുന്നു”: ആരോഗ്യ മന്ത്രിയെ അവഹേളിച്ച് കമന്റിട്ടയാൾക്ക് പൊങ്കാല