Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റ്: ഓൺലൈൻ റിസർവേഷന് സർവീസ് ചാർജി ഒഴിവാക്കി, റെയിൽവേയ്ക്ക് 1,34,000 കോടി രൂപ

ബജറ്റ്: റെയിൽ വികസനത്തിന് 1,34,000 കോടി രൂപ, യാത്രക്കാരുടെ സുരക്ഷയാണ് പ്രാധാന്യമെന്ന് ധനമന്ത്രി

ബജറ്റ്: ഓൺലൈൻ റിസർവേഷന് സർവീസ് ചാർജി ഒഴിവാക്കി, റെയിൽവേയ്ക്ക് 1,34,000 കോടി രൂപ
, ബുധന്‍, 1 ഫെബ്രുവരി 2017 (12:03 IST)
യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. റെയില്‍ വികസനത്തിന് 1,34,000 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് ഫീസ് ഒ‍ഴിവാക്കി. ഇനിമുതൽ ഓൺലൈൻ റിസർവേഷൻ നടത്തുമ്പോൾ ഉപഭോക്താക്ക‌ളിൽ നിന്നും സർവീസ് ചാർജ് ഈടക്കുകയില്ല.
 
ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും ഡെഡിക്കേറ്റഡ് ട്രെയിനുകള്‍ തുടങ്ങും. യാത്രക്കാരുടെ സുരക്ഷയ്ക്കു പ്രാധാന്യം നല്‍കിയുള്ള നടപടികള്‍ക്കു മുന്‍തൂക്കം നൽകുമെന്ന് ധനമന്ത്രി. മെട്രോ റെയിലുകള്‍ക്കു പുതിയ നയം രൂപീകരിക്കും. കൂടുതല്‍ പേര്‍ക്കു ജോലി. രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ ട്രെയിനിലും ബയോ ടോയ്ലെറ്റ് സ്ഥാപിക്കും.
 
കാര്‍ഷിക രംഗത്ത് 4.1 ശതമാനം വളര്‍ച്ചയുണ്ടാകും. കാർഷിക മേഖലക്ക് 10 ലക്ഷം കോടിയും വകയിരുത്തി.
തൊ‍ഴിലുറപ്പു പദ്ധതിക്ക് 48000 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഒരാൾക്ക് 100 തൊ‍ഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും. തൊ‍ഴിലുറപ്പു പദ്ധതിയില്‍ വനിതകളുടെ പങ്കാളിത്തം 55 ശതമാനം കൂടിയെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി.
 
ഇ അഹമ്മദിന്‍റെ നിര്യാണത്തില്‍ ആദരവ് രേഖപ്പെടുത്തി ബജറ്റ് അവതരണം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭരണഘടനാപരമായ കാര്യമായതിനാല്‍ ബജറ്റ് അവതരണം മാറ്റിവയ്ക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. അന്തരിച്ച നേതാവ് ഇ അഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ചതിന് ശേഷമായിരുന്നു ബജറ്റ് അവതരണം ആരംഭിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബജറ്റ്: കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല