Webdunia - Bharat's app for daily news and videos

Install App

ബുള്ളറ്റിന് അടിതെറ്റുമോ? ക്ലാസിക്ക് ലുക്കിൽ ജാവ 350 വിപണിയിലേക്ക് !

ക്ലാസിക്ക് ലുക്കിൽ ജാവ 350, ബുള്ളറ്റിന്റെ എതിരാളി

Webdunia
ശനി, 6 മെയ് 2017 (12:21 IST)
ഒരു കാലത്ത് ഇന്ത്യൻ യുവാക്കളുടെ ഹരമായിരുന്ന ജാവ ബൈക്കുകള്‍ നീണ്ട രണ്ടു പതിറ്റാണ്ടിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തുന്നു. റോയൽ എൻഫീൽ ക്ലാസിക്ക് 350 നോടായിരിക്കും ജാവ മത്സരിക്കുക. ജാവയും പിന്നീട് യെസ്ഡിയുമായി കളം നിറഞ്ഞ ഈ ബൈക്കുകൾക്കു ജാപ്പനീസ് ബൈക്കുകളുടെ കടന്നുകയറ്റത്തിൽ പിടിച്ചു നിൽക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ്1960 ൽ ആരംഭിച്ച ജാവ യുഗം 1996 ൽ കമ്പനി അവസാനിപ്പിച്ചത്. 
 
ഇന്ത്യയിലും കിഴക്കനേഷ്യയിലും ജാവയുടെ പേരിലുള്ള ബൈക്കുകൾ പുറത്തിറക്കുന്നതിനുള്ള ലൈസൻസ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയതോടെയാണ് ജാവയ്ക്ക് തിരിച്ചെത്താനുള്ള വഴി തെളിഞ്ഞത്. അതിനുമുന്നോടിയായി ഇപ്പോഴിതാ ബൈക്ക്, സ്വന്തം ജന്മനാടായ ചെക്ക് റിപ്പബ്ലിക്കിൽ കമ്പനി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.  
 
ജാവ 350 എന്ന പേരിലുള്ള ബൈക്കാണ് ചെക്ക് റിപ്പബ്ലിക്കിൽ പുറത്തിറങ്ങിയത്. 350 സിസി എൻജിനുള്ള ബൈക്കിന് 27.4 പിഎസ് കരുത്തും 30.6 എൻഎം ടോർക്കുമാണ്  സൃഷ്ടിക്കുക. യൂറോ നാലു മലിനീകരണ നിയന്ത്രണമനുസരിച്ച് തയ്യാറാക്കിയിരിക്കുന്ന ബൈക്ക് 2019 ൽ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എബിഎസോടുകൂടിയ ബൈക്കിന് ഏകദേശം 2.61 ലക്ഷം രൂപയായിരിക്കും വില.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Cabinet Meeting Decisions 20-05-2025 : ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല, കൊല്ലത്ത് വിവാഹസൽക്കാരത്തിനിടെ പൊരിഞ്ഞ അടി, നാല് പേർക്ക് പരിക്ക്

വാങ്ങാൻ പ്ലാനുള്ളവർക്ക് കോളടിച്ചു, 70,000ത്തിൽ നിന്നും വീണ് സ്വർണ്ണവില

റെഡ് അലര്‍ട്ട്: സംസ്ഥാനത്ത് നാലുജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യത; മൂന്നുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചിയില്‍ മൂന്നുവയസുകാരിയെ നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവം; പെണ്‍കുട്ടിയുടെ മാതാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments