കിടിലന്‍ ഓഫറുമായി റിലയന്‍സ് ജിയോ !
പുതുവത്സര ഓഫറുകളുമായി റിലയന്‍സ് ജിയോ വീണ്ടും രംഗത്ത്
Publish Date: Tue, 26 Dec 2017 (11:31 IST)
Updated Date: Tue, 26 Dec 2017 (11:34 IST)
വീണ്ടും കിടിലന്‍ ഓഫറുമായി ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ രംഗത്ത്. പുതുവത്സര ഓഫറുകളെന്ന പേരിലാണ് ജിയോ ഓഫറുകളെത്തിയിരിക്കുന്നത്. 199 രൂപയ്ക്കും 299 രൂപയ്ക്കും ദിവസവും 1.2 ജിബി, 2 ജിബി, 4 ജി ഡാറ്റകള്‍ നല്‍കും.
199 രൂപയുടെ പ്ലാനില്‍ 1.2 ജിബി ദിവസേന ഡാറ്റ 28 ദിവസത്തേക്കാണ് ലഭിക്കുക. 299 രൂപയുടെ പ്ലാനില്‍ 28 ദിവസത്തേക്ക് 56 ജിബി ഡാറ്റ ലഭിക്കും. കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് വോയ്‌സ് കാളുകള്‍, എസ്എംഎസ് എന്നിവ സൗജന്യമായി ലഭിക്കും.
399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 2,599 രൂപ തിരിച്ചു നല്‍കുന്ന ക്യാഷ്ബാക്ക് ഓഫറുമായി ജിയോ എത്തിയിരുന്നു. 399 രൂപയ്ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 300 രൂപ ക്യാഷ് ബാക്ക് വൌഹ്ച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇകൊമേഴ്സ് വെബ്സൈറ്റുകള്‍ വഴി ഷോപ്പിങ്ങും നടത്താന്‍ സാധിച്ചിരുന്നു.