തങ്ങള്‍ക്കെതിരെ എതിരാളികള്‍ ഒറ്റക്കെട്ടായ് പോരാടുന്നു; പ്രമുഖ ടെലികോം കമ്പനികള്‍ക്ക് എതിരെ പരാതിയുമായി ജിയോ
പ്രമുഖ ടെലകോം കമ്പനികള്‍ക്ക് എതിരെ പരാതിയുമായി ജിയോ
പ്രമുഖ ടെലകോം കമ്പനികള്‍ക്ക് എതിരെ പരാതിയുമായി റിലയന്‍സ് ജിയോ. തങ്ങള്‍ക്ക് എതിരെ പ്രധാന എതിരാളികള്‍ ഒറ്റക്കെട്ടായി പോരാടുന്നുവെന്നാണ് റിലയന്‍സ് ജിയോയുടെ പരാതി. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സി സി ഐ) യില്‍ ഇതു സംബന്ധിച്ച് ജിയോ പരാതി നല്കിയതായാണ് റിപ്പോര്‍ട്ട്.
ടെലികോം മാര്‍ക്കറ്റില്‍ മുഖ്യ എതിരാളികളായ എയര്‍ടെല്ലും ഐഡിയയും വൊഡാഫോണും ജിയോക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു പരാതി. പരസ്പരം മത്സരം ഒഴിവാക്കിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ജിയോ ആരോപിക്കുന്നു.
ജിയോയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്നു എന്ന് കാണിച്ച് ഐഡിയ, എയര്‍ടെല്‍ മുതലായ കമ്പനികള്‍ക്ക് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ പിഴയിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരാതി നല്കിയിരിക്കുന്നത്.