Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ധനവില വർധന: കേരളത്തിന് അധികമായി കിട്ടിയത് 201.93 കോടി രൂപ

ഇന്ധനവില വർധന: കേരളത്തിന് അധികമായി കിട്ടിയത് 201.93 കോടി രൂപ
, വ്യാഴം, 28 ഒക്‌ടോബര്‍ 2021 (15:52 IST)
ഇന്ധനവില വർധനവിലൂടെ നടപ്പുസാമ്പത്തിക വർഷം സംസ്ഥാനത്തിന് 201.93 കോടി രൂപയുടെ അധികവരുമാനം ലഭിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 
 
വില വർധനവിലൂടെ പെട്രോളിൽ നിന്നും 110.59 കോടി രൂപയും ഡീസലിൽ നിന്നും 91.34 കോടി രൂപയുമാണ് സംസ്ഥാനത്തിന് കൂടുതലായി ലഭിച്ചത്. എന്നാൽ കൊവിഡ് കാരണം സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. നിലവിൽ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 110.59 രൂപയും ഡീസലിന്റെ വില 104.30 രൂപയാണ് വില.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളില്‍ മഴ തകര്‍ക്കും