Webdunia - Bharat's app for daily news and videos

Install App

വിപണിയിൽ കിയ സെൽടോസ് കുതിക്കുന്നു !

Webdunia
ചൊവ്വ, 27 ഓഗസ്റ്റ് 2019 (20:44 IST)
കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയുടെ ആദ്യ വാഹനം സെൽടോസ് ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകാര്യത നേടുകയാണ്. ഈ മാസം 22നാണ് വാഹനത്തിന്റെ വില കമ്പനി പുറത്ത് വിട്ടത്. വാഹനത്തിന്റെ വില പ്രഖ്യാപിക്കുന്നഹിന് മുൻപ് തന്നെ 3,2035 ബുക്കിങാണ് കിയ സ്വന്തമാക്കിയത്. കഴിഞ്ഞ മാസം 15നാണ് വാഹനത്തിനായുള്ള ബുക്കിങ് കിയ ആരംഭിച്ചത്. ആദ്യദിനം തന്നെ 6046 ബുക്കിങുകൾ വാഹനം സ്വന്തമാക്കിയിരുന്നു.
 
സെൽടോസിന്റെ അടിസ്ഥാന വകഭേതത്തിന് 9.69 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില. ടെക്ക് ലൈൻ ജിടിലൈൻ എന്നിങ്ങനെ രണ്ട് വക ഭേതങ്ങളിലാണ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 1.5 ലിറ്റർ പെട്രോൾ ഡീസൽ എഞ്ചിനുകളിലാണ് ടെക്‌ലൈൻ വേരിയന്റ് ലഭിക്കുക. ജിടി ലൈൻ 1.4 ലിറ്റർ ടർബോ പെട്രൊൾ എഞ്ചിന് വകഭേതമാണ്
 
ടെക് ലൈനിലെ അടിസ്ഥാന വേരിയന്റിനാണ് 9.69 ലക്ഷം രൂപ വില. ഈ വിഭാഗത്തിലെ തന്നെ ഉയർന്ന മോഡലിന് 15.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ജിടി ലൈനിൽ 13.49 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്. ഉയർന്ന മോഡലിന് വില 15.99 ലക്ഷം തന്നെ. GTK, GTX, GTX+ എന്നിവയാണ് പെട്രോൾ വേരിയന്റുകൾ. HTE, HTK, HTK+, HTX, HTX+ എന്നിവ ഡീസൽ വകഭേതങ്ങളാണ്.
 
2018ലെ ഓട്ടോ എക്സ്‌പോയിൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ എസ് പി 2 ഐ എന്ന കൺസെപ്‌റ്റ് മോഡലിനെയാണ് കിയ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. കാഴ്ചയിൽ തന്നെ കരുത്ത് വെളിവാകുന്ന അഗ്രസീവ് ഡിസൈനാണ്` വാഹനത്തിന് നൽകിയ്രിക്കുന്നത്, ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന് ഡിസൈൻ ശൈലിയെ വേണമെങ്കിൽ വിശേഷിപ്പിക്കാം. കടുവയുടെ മൂക്കിന് സമാനമെന്ന് തോന്നിക്കുന്ന പ്രത്യേക ടൈഗർ നോസ് ഗ്രില്ലാണ് വാഹനത്തിന് അഗ്രസീവ് ലുക്ക് നൽകുന്നതിലെ പ്രധാന ഘടകം
 
നിണ്ടുപരന്ന ബോണറ്റും എൽ ഇ ഡി ഹെഡ് ലാമ്പുകളും ഈ ഗാംഭീര്യം വർധിപ്പിക്കുന്നു. ഒതുക്കമാർന്ന ശൈലിയിലാണ് വാഹനത്തിന്റെ ഇന്റീരിയർ സജ്ജീകരിച്ചിരിക്കുന്നത്. 10.25 ഇഞ്ച് ഇന്ഫോടെയിൻമെന്റ് സിസ്റ്റം 360 ഡിഗ്രി സറൗണ്ടബിൾ ക്യാമറ ഉൾപ്പടെയുള്ള അത്യാധുനിക സംവിധനങ്ങളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. ഡ്രൈവർക്ക് വളരെ വേഗത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഇവയുടെ സജ്ജികരണം
 
1.4 ലിറ്റർ ടി ജിഡിഐ പെട്രൊൾ 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്. 7 സ്പീഡ് ഡിസിറ്റിയാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ ഉണ്ടാവുക. 6 സ്പീഡ് മാനുവ ട്രാൻസ്മിഷനും, സിവിടിയും 1.5 ലിറ്റർ പെട്രോൽ എഞ്ചിനിൽ ലഭ്യമായിരിക്കും. 6 സ്പീഡ് ടോർക്ക് കൺവേർട്ടബിൾ ട്രാൻസ്മിഷനായിരികും ഡീസൽ എഞ്ചിനിൽ ഉണ്ടാവുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

അടുത്ത ലേഖനം
Show comments