Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാഴ്‌ചയിലും കരുത്തിലും മാറ്റം, സെൽടോസിന്റെ ഗ്രാവിറ്റി പതിപ്പുമായി കിയ

വാർത്തകൾ
, ചൊവ്വ, 7 ജൂലൈ 2020 (13:41 IST)
ഇന്ത്യയിൽ ഏറ്റവും വിജയകരമായ കിയ മോഡലാണ് സെൽടോസ്, ആദ്യ വാഹനം തന്നെ ഇന്ത്യയിൽ സൂപ്പർഹിറ്റായി മാറി, വാഹനത്തിന് കരുത്ത് കൂടുതലുള്ള പുതിയ പതിപ്പ് പുറത്തിറക്കിയിരിയ്ക്കുകയാണ് ദക്ഷിണകൊറിയൻ വാഹന നിർമ്മാതാക്കളായ കിയ. എന്നാൽ ദക്ഷിണ കൊറിയയിലാണ് ഏറ്റവും ഉയര്‍ന്ന മോഡല്‍ ആയി സെല്‍റ്റോസ് ഗ്രാവിറ്റിയെ വിപണിയിൽ അവതരിപ്പിയ്ക്കുക. പുതിയ പതിപ്പ് ഈ ഉത്സവ കാലത്ത് ഇന്ത്യ്ൻ വിപണീയിൽ എത്തും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. 
 
റീഡിസൈന്‍ ചെയ്ത് ഗ്രില്‍ ആണ് സെൽടോസ് ഗ്രാാവിറ്റിയിൽ ആദ്യം തന്നെ ശ്രദ്ധയിൽപ്പെടുക . ക്രോം നിറത്തിലുള്ള കല്ലുകള്‍ പതിപ്പിച്ചതുപോലുള്ള പുത്തന്‍ ഗ്രില്‍ ആണ് വാഹനത്തിന് നൽകിയിരിയ്ക്കുന്നത്. റിയര്‍വ്യൂ മിററിന്റെ പിൻഭാഗത്ത് സിൽവർ നിറം നൽകിയിരിയ്ക്കുന്നു, പുറകില്‍ സ്കിഡ് പ്ലെറ്റുകളും, 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളും വാഹനത്തിന് കൂടുതൽ കരുത്ത് തോന്നിയ്ക്കുന്നു വലിപ്പം കൂടിയ എംഐഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫോര്‍വേഡ് കൊളീഷന്‍ പ്രിവന്‍ഷന്‍ അസ്സിസ്റ്റന്‍സ് സിസ്റ്റം, യുവോ കണക്ടഡ് കാര്‍ ആപ്പുള്ള 10.25 ഇഞ്ച് ടച്സ്ക്രീന്‍ സിസ്റ്റം, ബോസ് സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണര്‍, റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട് തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ സെല്‍റ്റോസ് ഗ്രാവിറ്റി നൽകിയിരിയ്ക്കുന്നു. 
 
177 എച്ച്പി പവര്‍ ഉത്പാദിപ്പിയ്ക്കുന്ന 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 136 എച്ച്പി നിര്‍മ്മിക്കുന്ന 1.6 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എന്‍ജിന്‍ പതിപ്പുകളിലാണ് സെല്‍റ്റോസ് ഗ്രാവിറ്റി ദക്ഷിണ കൊറിയയില്‍ വിൽപ്പപനയ്ക്കെത്തുന്നത്. ഇവ. 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ആണ് ഇരു എഞ്ചിനുകളിലെയും ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിൻഡോസ് 10ന് പുതിയ അപ്ഡേറ്റ്, ഡിസൈനിൽ കാര്യമായ മാറ്റം